ടെക്‌സസിലെ മാളിൽ വെടിവെപ്പ്; ഒമ്പതുപേർ കൊല്ലപ്പെട്ടു

അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു

Update: 2023-05-07 04:18 GMT
Editor : ലിസി. പി | By : Web Desk

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. മാൾ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ ചിലർ കുട്ടികളാണെന്നാണ് റിപ്പോർട്ട്.  ആശുപത്രിയിൽ ചികിത്സയിലുള്ള  മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും രണ്ട് പേർ പിന്നീട് ആശുപത്രിയിൽ മരിച്ചതായും അലൻ ഫയർ ചീഫ് ജോനാഥൻ ബോയ്ഡ് പറഞ്ഞു. വിവരിക്കാനാവാത്ത ദുരന്തമാണ് നടന്നതെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് പ്രതികരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News