പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

സംഭവത്തില്‍ 129 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

Update: 2023-08-18 02:12 GMT

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം. ഫൈസലാബാദ് ജില്ലയിലെ ജറൻവാലയിലാണ് ആരാധനാലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 129 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ജറൻവാലയിലെ ഇസ നഗ്രി പ്രദേശത്തിന് സമീപം ഖുർആന്‍റെ പേജുകൾ കീറിയ നിലയില്‍ കണ്ടെത്തിയെന്നും അതില്‍ മതനിന്ദാപരമായ ഉള്ളടക്കം എഴുതിയിരുന്നുവെന്നുമാണ് പ്രാദേശിക റിപ്പോർട്ടുകൾ. ഇസ നഗ്രിയിലെ സാൽവേഷൻ ആർമി ചർച്ച് ഉള്‍പ്പെടെ അഞ്ച് പള്ളികൾക്ക് നേരെയും പത്തിലധികം വീടുകള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ഈ പ്രദേശത്തെ ക്രിസ്ത്യൻ വിഭാഗക്കാരെ മാറ്റിതാമസിപ്പിച്ചതായി പഞ്ചാബ് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉസ്മാൻ അന്‍വര്‍ അറിയിച്ചു.

Advertising
Advertising

നീതിക്കായി യാചിക്കുകയാണെന്ന് ബിഷപ്പ് ആസാദ് മാർഷൽ ട്വീറ്റ് ചെയ്തു. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൈന്യവും പൊലീസും പ്രദേശത്ത് പട്രോളിങ് നടത്തുന്നുന്നുണ്ട്. സ്ഥലത്തെ സ്കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ഇനി സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ ഒരാഴ്ചത്തേക്ക് പ്രദേശത്ത് റാലികള്‍ നിരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു.



Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News