നിക്കോളാസ് കൊടുങ്കാറ്റ്: ലൂസിയാനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡന്‍

സെപ്തംബര്‍ 12 മുതലാണ് നിക്കോളാസ് കൊടുങ്കാറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ചു തുടങ്ങിയത്

Update: 2021-09-14 09:35 GMT
Editor : Nisri MK | By : Web Desk
Advertising

അമേരിക്കയിലെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. നിക്കോളാസ് കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

സെപ്തംബര്‍ 12 മുതലാണ് നിക്കോളാസ് കൊടുങ്കാറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ചു തുടങ്ങിയത്. മേഖലയിലെ ദുരിതബാധിതര്‍ക്ക് ബൈഡന്‍ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൌസ് പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറയുന്നു.

ചുഴലിക്കാറ്റിന്‍റെ വേഗത വര്‍ദ്ധിച്ചതായി യുഎസിലെ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലൂസിയാനയില്‍ നിക്കോളാസ് ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News