''ജീവനക്കാരിക്ക് അശ്ലീല ഇ-മെയിൽ; അതിരുവിട്ട ബന്ധം'': ബിൽ ഗേറ്റ്‌സിന് അന്നേ താക്കീത് ലഭിച്ചിരുന്നു

മോശം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് ബില്‍ ഗേറ്റ്സ് നേരത്തെ കമ്പനി വൃത്തങ്ങള്‍ക്ക് ഉറപ്പുനൽകിയിരുന്നു

Update: 2021-10-19 12:31 GMT
Editor : Shaheer | By : Web Desk
Advertising

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിക്ക് അയച്ച അശ്ലീല ഇ-മെയിലുകളുടെയും മോശം പെരുമാറ്റത്തിന്റെയും പേരിൽ വർഷങ്ങൾക്കുമുൻപ് തന്നെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ കമ്പനി വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്രോസോഫ്റ്റ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോടാണ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

2007ലാണ് കമ്പനി ജീവനക്കാരിക്ക് ബിൽ ഗേറ്റ്‌സ് അശ്ലീല ഉള്ളടക്കമുള്ള ഇ-മെയിലുകൾ അയച്ചത്. ലൈംഗിക താല്‍പര്യം അറിയിക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത വർഷമാണ് കമ്പനിക്ക് ഇതേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അന്ന് കമ്പനി പ്രസിഡന്റ് കൂടിയായിരുന്ന ബിൽ ഗേറ്റ്‌സിനെ കമ്പനി അധികൃതര്‍ ഉടൻ തന്നെ വിളിപ്പിച്ച് വിഷയം ഉണർത്തി. താക്കീത് നൽകുകയും ചെയ്തു.

ഇ-മെയിൽ അയച്ചതും മോശം പെരുമാറ്റവും അടക്കമുള്ള വിഷയങ്ങളെല്ലാം ബിൽ ഗേറ്റ്‌സ് തുറന്നുസമ്മതിച്ചിരുന്നു. ഇനി ഇത്തരം നടപടി ആവർത്തിക്കില്ലെന്ന് അദ്ദേഹം കമ്പനി ബോർഡിന് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ ബിൽ ഗേറ്റ്‌സിനെതിരെ നടപടിയെടുക്കാതെ കമ്പനി വിഷയം ഒതുക്കിത്തീർക്കുകയായിരുന്നു.

2008ൽ മൈക്രോസോഫ്റ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയ ബിൽഗേറ്റ്‌സ് 2020 വരെ കമ്പനിയുടെ ഡയരക്ടറേറ്റ് ബോർഡിൽ തുടർന്നിരുന്നു. കഴിഞ്ഞ വർഷത്തോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. 27 വർഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ മെയിൽ ഭാര്യ മെലിൻഡയുമായി വേർപിരിയുകയും ചെയ്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News