വിന്‍ഡോ സീറ്റിനു വേണ്ടി വിമാനത്തില്‍ അടി; രണ്ടു മണിക്കൂര്‍ വൈകി

യാത്രക്കാരിൽ ഒരാൾ തന്‍റെ വിൻഡോ സീറ്റിലേക്ക് കയറാൻ മറ്റൊരാളെ കടന്നുപോകാൻ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്

Update: 2023-07-10 04:37 GMT

വീഡിയോയില്‍ നിന്നും

ലണ്ടന്‍: വിമാനത്തിലെ വിന്‍ഡോ സീറ്റിനു വേണ്ടിയുള്ല രണ്ട് യാത്രക്കാരുടെ അടി കയ്യാങ്കളിയില്‍ കലാശിച്ചു. മാൾട്ടയിൽ നിന്ന് ലണ്ടൻ സ്റ്റാൻസ്റ്റെഡിലേക്കുള്ള റയാൻ എയർ വിമാനത്തിലാണ് സംഭവം. യാത്രക്കാരിൽ ഒരാൾ തന്‍റെ വിൻഡോ സീറ്റിലേക്ക് കയറാൻ മറ്റൊരാളെ കടന്നുപോകാൻ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്.

ജൂലൈ 3നാണ് സംഭവം. ഒരു ബ്രിട്ടീഷുകാരനും അമേരിക്കക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതായി ദ മിറർ റിപ്പോർട്ട് ചെയ്തു. ഇവരുടെ തര്‍ക്കവും അടിയും മൂലം വിമാനം രണ്ടു മണിക്കൂര്‍ വൈകി. രണ്ടുപേരെയും വഴക്കില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ശരിക്കും ബുദ്ധിമുട്ടി. തങ്ങള്‍ ഒരിക്കലും വീട്ടിലെത്താന്‍ പോകുന്നില്ലെന്ന് സഹയാത്രക്കാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

"ബ്രിട്ടീഷുകാരൻ അമേരിക്കക്കാരനെ തന്‍റെ വിൻഡോ സീറ്റിലേക്ക് കടക്കാൻ അനുവദിച്ചില്ല.തുടര്‍ന്ന് തര്‍ക്കമായി. വിമാനം രണ്ട് മണിക്കൂർ വൈകി. എല്ലാവരും അലോസരപ്പെട്ടു," യാത്രക്കാരൻ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News