ബുറുണ്ടി, അഫ്ഗാനിസ്താൻ...; ലോകത്തെ അതിദരിദ്രമായ 10 രാജ്യങ്ങൾ

ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാൾ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവ അതിദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ അദ്യ 40ൽ പെടുന്നുണ്ട്

Update: 2023-11-28 11:21 GMT
Advertising

ലോകത്തെ അതിദരിദ്ര രാജ്യങ്ങളിൽ അധികവും ആഫ്രിക്കൻ രാജ്യങ്ങൾ. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയാണ് അതതിദരിദ്ര രാജ്യങ്ങളിൽ മുന്നിൽ. അഫ്ഗാനിസ്ഥാനാണ് ഈ പട്ടികയിലെ രണ്ടാമത്തെ രാജ്യം. രാജ്യങ്ങളുടെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്. ലോകബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 238.4 അമേരിക്കൻ ഡോളറാണ് ബുറുണ്ടിയിലെ ഒരാളുടെ ശരാശരി വരുമാനം.

ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാൾ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അതിദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ അദ്യ 40ൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആളോഹരി ജി.ഡി.പി 1596.7 ഡോളറാണ്. നേപ്പാളിന്റെ ആളോഹരി ജി.ഡി.പി 1336.5 ഡോളറും അഫ്ഗാനിസ്താന്റേത് 363.37 ഡോളറുമാണ്.

ലോകത്തെ പത്ത് അതിദരിദ്ര രാജ്യങ്ങൾ

രാജ്യംപ്രതിശീർഷ ജി.ഡി.പി (ഡോളറിൽ)
ബുറുണ്ടി238.4
അഫ്ഗാനിസ്താൻ363.7
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്427.1
സിയെറ ലിയോൺ461.4
സോമാലിയ461.8
മഡകാസ്ക്കർ505
നിഗർ533
സിറിയൻ അറബ് റിപ്പബ്ലിക്537.2
മോസാബിക്യു541.5
കോൺഗോ586.5

അതേസമയം ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിൽ ഒന്നാമത് യുറോപ്യൻ രാജ്യമായ മോണാകോയാണ്. എകദേശം 234317.1 ഡോളറാണ് മോണാക്കോയുടെ പ്രതിശീർഷ ജി.ഡി.പി. ആഗോള ജി.ഡി.പിയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിശീർഷ വരുമാനത്തിൽ വളരെയധികം പിന്നിലാണ്.

ലോകത്തെ പത്ത് അതിസമ്പന്ന രാജ്യങ്ങൾ

രാജ്യം

പ്രതിശീർഷ ജി.ഡി.പി (ഡോളറിൽ)

മൊണാകോ

234,317.1

ലിച്ചെൻസ്റ്റീൻ

184,083.3

ലക്സംബർഗ്

126,426.1

ബെർമുഡ

118,845.6

നോർവേ

106,148.8

അയർലൻഡ്

104,038.9

സ്വിറ്റസർലൻഡ്

92,101.5

കേമാൻ ഐലൻഡ്

88,475.6

ഖത്തർ

88,046.3

സിംഗപ്പൂർ

82,807.6

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News