ഇഷ്ടതാരത്തെ പോലെയാകാന്‍ 18കാരി ചെയ്തത് 100 പ്ലാസ്റ്റിക് സര്‍ജറികള്‍, മുടക്കിയത് 4 കോടി രൂപ

സോ ഷൗ എന്ന പെണ്‍കുട്ടി 13-ാം വയസ് മുതല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തന്‍റെ രൂപം മാറ്റിയെടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു

Update: 2024-03-04 04:27 GMT
Editor : Jaisy Thomas | By : Web Desk

സോ ഷൗ

ബെയ്‍ജിംഗ്: ഇഷ്ടതാരത്തെ പോലെയാകാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുക എന്നത് ഇന്നത്തെ കാലത്തെ സര്‍വസാധാരണയായിരിക്കുകയാണ്. വിദേശരാജ്യങ്ങളിലാണ് ഇത് കൂടുതലും നടക്കുന്നത്. സിനിമാതാരത്തെ പോലെയാകാന്‍ ചൈനീസുകാരിയായ 18കാരിയായ വിധേയമായത് ഒന്നും രണ്ടുമല്ല 100 പ്ലാസ്റ്റിക് സര്‍ജറികള്‍ക്കാണ്. നാല് മില്യണ്‍ യുവാനാണ്(നാലുകോടി രൂപ).

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള സോ ഷൗ എന്ന പെണ്‍കുട്ടി 13-ാം വയസ് മുതല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തന്‍റെ രൂപം മാറ്റിയെടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു. ഷൂനയുടെ പ്രിയപ്പെട്ട ചൈനീസ് നടി എസ്തര്‍ യുവിനെപ്പോലെ സുന്ദരിയാകാനും അതുപോലെ പ്രശസ്തയാകാനുമായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. ഇതിനായി 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ചെയ്തത്. ഇതിനെല്ലാം പണം മുടക്കിയതും പിന്തുണ നല്‍കിയതും ഷൗയുടെ മാതാപിതാക്കളായിരുന്നു. സ്കൂള്‍ കാലം തൊട്ടേ തന്‍റെ രൂപത്തെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയിലും വിഷാദത്തിലുമായിരുന്നു ഷൂന.അമ്മയെപ്പോലെ സുന്ദരിയല്ലെന്ന് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും കൂടി പറഞ്ഞതോടെ കുട്ടി കൂടുതല്‍ സങ്കടത്തിലായി. പിന്നീട്, ഷാങ്ഹായിലെ ഇൻ്റർനാഷണൽ സ്‌കൂളിൽ പഠിച്ചപ്പോൾ, തൻ്റെ സഹപാഠികൾ കൂടുതൽ സുന്ദരികളും ആത്മവിശ്വാസവും ഉള്ളവരാണെന്നും ഷൂന വിശ്വസിച്ചു. അപകര്‍ഷതാ ബോധം തോന്നിയ ഷൗവിന് അവരോട് അസൂയയും തോന്നി. ഇതോടെ തന്‍റെ രൂപം മാറ്റാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു.

Advertising
Advertising

13-ാം വയസിലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. കണ്ണിന് മാത്രം 10 സര്‍ജറികളാണ് ചെയ്തത്. അന്നുമുതല്‍ എങ്ങനെ തന്‍റെ രൂപം അടിമുടി മാറ്റും എന്ന ചിന്തയിലായിരുന്നു ഷൗ. “നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന മിക്കവാറും എല്ലാ പ്ലാസ്റ്റിക് സർജറികളും ഞാൻ നടത്തിയിട്ടുണ്ട്, അവയിൽ റിനോപ്ലാസ്റ്റിയും ബോൺ ഷേവിംഗും,” ഷൗ വ്യക്തമാക്കി. പ്ലാസ്റ്റിക സര്‍ജറി ചെയ്യുന്നത് പതിവായപ്പോള്‍ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലായതോടെ ഡോക്ടര്‍മാര്‍ ഇനി സര്‍ജറി ചെയ്യില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ബോണ്‍ ഷേവിംഗ് ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ശസ്ത്രക്രിയ. ശസ്ത്രക്രിയ 10 മണിക്കൂറിലധികം നീണ്ടുവെന്നും 15 ദിവസം കിടപ്പിലായെന്നും ഷൂനയുടെ വാക്കുകളെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ''ഷൗയില്‍ ഇനി പ്ലാസ്റ്റിക് സർജറി നടത്താനാവില്ല, അവളുടെ മുഖം നശിക്കും. കൂടുതൽ ശസ്‌ത്രക്രിയകൾ അനസ്‌തേഷ്യയുടെ അമിതോപയോഗം മൂലമുള്ള പേശികളുടെ വിറയൽ, മുഖത്തെ നാഡികളുടെ തകരാർ, മസ്‌തിഷ്‌ക ക്ഷതം എന്നിവയുൾപ്പെടെ നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കും,” ഷാങ്ഹായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ മെഡിക്കൽ കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോക്ടറായ ലിൻ യോങ്‌ഗാങ് മോര്‍ണിംഗ് പോസ്റ്റിനോട് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News