യുദ്ധരംഗത്ത് പുതിയ വഴിത്തിരിവ്; കൊതുകിന്റെ വലിപ്പത്തില്‍ ഡ്രോണുകള്‍ വികസിപ്പിച്ച് ചൈന

രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കാണ് ഇവ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കുന്നത്

Update: 2025-06-23 04:27 GMT
Editor : നബിൽ ഐ.വി | By : Web Desk

ബെയ്ജിംഗ്: സൈനിക ആവശ്യങ്ങള്‍ക്കായി പുതിയ മൈക്രോ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്ത് ചൈന. കൊതുകിന്റെ വലിപ്പമുള്ള വളരെ ചെറിയ ഡ്രോണുകളാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് (എസ്സിഎംപി) റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ (എന്‍യുഡിടി) റോബോട്ടിക്‌സ് ലബോറട്ടറിയാണ് മൈക്രോ ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. സൈനിക, പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചെറുതും ഒതുക്കമുള്ളതുമായ ഡ്രോണുകളാണ് മൈക്രോ ഡ്രോണുകള്‍.

Advertising
Advertising

ഇതുപോലുള്ള മിനിയേച്ചര്‍ ബയോണിക് റോബോട്ടുകള്‍ യുദ്ധക്കളത്തിലെ വിവര നിരീക്ഷണത്തിനും പ്രത്യേക ദൗത്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് എന്‍യുഡിടിയിലെ വിദ്യാര്‍ഥിയായ ലിയാങ് ഹെക്‌സിയാങ് ചൈന സെന്‍ട്രല്‍ ടെലിവിഷന്റെ സൈനിക ചാനലായ സിസിടിവിയോട് പറഞ്ഞു.

ഏകദേശം 1.3 സെന്റീമീറ്റര്‍ നീളമുള്ള, കൊതുകിന്റെ വലിപ്പമുള്ള ഡ്രോണിന് ഇരുവശത്തും ഇല പോലുള്ള രണ്ട് ചിറകുകളും നേര്‍ത്ത മൂന്ന് കാലുകളുമുണ്ട്. ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാണ് ഈ ഡ്രോണുകള്‍ നിയന്ത്രിക്കുന്നത്.

സൈനിക ആവശ്യങ്ങള്‍ക്ക് ഇത്തരം മിനിയേച്ചര്‍ ഡ്രോണുകള്‍ നിര്‍ണായകമാണ്. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കാണ് ഇവ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. ബാറ്ററികള്‍ ചെറുതായതിനാല്‍ സാധാരണയായി അവയ്ക്ക് പറക്കല്‍ സമയം കുറവാണ്. എന്നിരുന്നാലും ബാറ്ററി ലൈഫ്, സെന്‍സര്‍ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയെ ഉപയോഗപ്പെടുത്തി മൈക്രോഡ്രോണുകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News