സമുദ്രനിരപ്പ് ഉയരുന്നു; മുപ്പത് വർഷത്തിനുള്ളിൽ ടാൻജിയൻ ദ്വീപ് വെള്ളത്തിനടിയിലാകും

സമുദ്രനിരപ്പുയരുന്നതിനാൽ നാനൂറോളം ആളുകൾ താമസിക്കുന്ന കുഞ്ഞൻ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്

Update: 2021-12-26 08:55 GMT
Editor : Dibin Gopan | By : Web Desk
Advertising

മുപ്പത് വർഷത്തിനുള്ളിൽ ടാൻജിയർ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോർട്ട്. സമുദ്രനിരപ്പുയരുന്നതിനാൽ നാനൂറോളം ആളുകൾ താമസിക്കുന്ന കുഞ്ഞൻ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയർന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങൾ വ്യക്തമാക്കുന്നു. ദ്വീപിന്റെ മൂന്നിൽ രണ്ട് വരുന്ന പ്രദേശവും ചുരുങ്ങിയ കാലയളവിനുള്ളിൽ മുങ്ങിപ്പോയി. ദ്വീപിന്റെ കടലിനോട് ചേർന്ന ഭാഗങ്ങൾ 2030 ഓടെ ചതുപ്പുനിലങ്ങളാകുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ദ്വീപുകൾ വാസയോഗ്യമല്ലാതായാൽ നാനൂറോളം വരുന്ന ദ്വീപ് നിവാസികൾക്ക് ഇല്ലാതാകുക സ്വന്തം വീട് കൂടിയാണ്. മത്സ്യബന്ധനമാണ് ദ്വീപ് നിവാസികളുടെ പ്രധാന തൊഴിൽ. നാനൂറോളം പേരെ മാറ്റി പാർപ്പിക്കുകയാണെങ്കിൽ പോലും ഇവർക്ക് ഉപജീവനത്തിനായി പുതിയ മാർഗങ്ങൾ തേടേണ്ടിവരുമെന്ന് മാത്രമല്ല ഇതിനായി കോടികൾ ചെലവാക്കേണ്ടിയും വരും.


സമുദ്രനിരപ്പ് ഉയരുന്നത് പ്രതിരോധിക്കാനായി കടൽഭിത്തികൾ കെട്ടാനും വീടുകൾ ഉയർത്തി നിർമിക്കുവാനും ദ്വീപ് അധികൃതർ പദ്ധതിയിട്ടിരുന്നു. ഉപ്പുരസമുള്ള കടലോരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഓക്ക് മരങ്ങൾ അടക്കമുള്ളവ സംഘടന തിരഞ്ഞെടുത്തിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News