ആഗോള വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 102 ഡോളർ കടന്നു

ഇറാൻ തുറമുഖത്തേക്കും തിരികെയുമുള്ള മുഴുവൻ സമുദ്ര ഗതാഗതവും ഇന്ന് രാത്രിയോടെ തടയുമെന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നു

Update: 2026-04-13 01:47 GMT

ദുംബൈ: എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലേക്ക് കുതിച്ചു. ആഗോള വിപണിയിൽ വില ബാരലിന് 102 ഡോളർ കടന്നു. ഹോർമുസ് സംഘർഷം കനത്തതോടെയാണ് വിലവർധിച്ചത്. അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമുസിൽ സംഘർഷം രൂക്ഷമായി. സൈനിക കപ്പലുകൾ ഹോർമുസിലേക്ക് വന്നാൽ വെടിനിർത്തൽ ലംഘിച്ച് ആക്രമിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി .

ഇറാൻ തുറമുഖത്തേക്കും തിരികെയുമുള്ള മുഴുവൻ സമുദ്ര ഗതാഗതവും ഇന്ന് രാത്രിയോടെ തടയുമെന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ വെടിനിർത്തൽ ലംഘിച്ച് പരിമിത ആക്രമണത്തിനും അമേരിക്ക ഒരുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. സമ്മർദങ്ങളിൽ പതറില്ലെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ. ഇറാന് നിയമവിരുദ്ധമായി കരം നൽകി പോകുന്ന ഒരു കപ്പലിനും അന്താരാഷ്ട്ര ജലാതിർത്തിയിൽ സുരക്ഷ ഉണ്ടാകില്ലെന്ന് പറഞ്ഞ ട്രംപ് ഇറാനെ ഒറ്റ ദിവസം കൊണ്ട് കൈക്കലാക്കുമെന്നും താക്കീത് നൽകി. അതേസമയം എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലേക്ക് കടന്നു. ഹോർമുസ് സംഘർഷം കനത്തതോടെയാണ് വിലവർധന.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News