ഇസ്രായേൽ-ഇറാൻ സംഘർഷ ഭീതിയിൽ കുതിച്ച് ക്രൂഡ് ഓയിൽ; ബാരലിന് 4 ഡോളർ ഉയർന്നു

ക്രൂഡ് ഓയിൽ വിതരണം താറുമാറാകുമെന്ന ഭീതിയിലാണ് വിലക്കയറ്റം

Update: 2025-06-13 11:45 GMT
Editor : Thameem CP | By : Web Desk

ഇസ്രായേൽ ആക്രമണവും ഇറാന്റെ തിരിച്ചടിയും ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില ഉയരുന്നു. നാല് ഡോളറിലേറെ ഉയർന്ന് അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിലയിലാണ് എണ്ണ വില നിലവിലുള്ളത്. ക്രൂഡ് ഓയിൽ വിതരണം താറുമാറാകുമെന്ന ഭീതിയിലാണ് വിലക്കയറ്റം. ഇന്ത്യയിലും ജിസിസിയിലും ഓഹരി വിപണിയിലും പ്രത്യാഘാതമുണ്ടായി. നിഫ്റ്റി ഓഹരി സൂചിക താഴ്ന്നത് ഇന്ത്യൻ വിപണിയെ ആക്രമണം ബാധിച്ചതിന്റെ സൂചനയാണ്.

ഇറാഖിന് മുകളിലൂടെയാണ് ഇസ്രായേൽ ഇറാൻ ആക്രമണം നടക്കുന്നത് എന്നതിനാൽ വിപണിയിലെ സ്ഥിതി ജിസിസിക്കൊപ്പം ഇന്ത്യയേയും മോശമല്ലാതെ ബാധിക്കും. ജിസിസി രാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് സൗദിയിലുൾപ്പെടെ ആക്രമണം പ്രതിസന്ധി സൃഷ്ടിക്കും. ഗസ്സ യുദ്ധത്തോടെ മാസങ്ങളായി എണ്ണവിലയിലെ ഇടിവ് സൗദിയെ ബാധിച്ചിട്ടുണ്ട്. ഇത് വിപണിയിലും പ്രകടമാണ്. ഇത് പരിഹരിക്കാൻ ഇതര മാർഗങ്ങൾ സ്വീകരിക്കുന്നതായി സൗദി ധനമന്ത്രാലയം അറിയിച്ചിരുന്നെങ്കിലും പുതിയ ഏറ്റുമുട്ടൽ സ്ഥിതി എണ്ണവില അസ്ഥിരമാക്കും. അനിശ്ചിതാവസ്ഥ തുടർന്നാൽ ജിസിസി വിപണികളിൽ, കയറ്റുമതികളിൽ ഇത് പ്രകടമാകും. ഇറാനെതിരായ ആക്രമണം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതം ഗൾഫ് രാഷ്ട്രങ്ങൾ നേരത്തെ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സാഹചര്യവും യുഎസുമായി ഗൾഫ് രാഷ്ട്രങ്ങൾ ചർച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News