ഇസ്‌ലാം മതം സ്വീകരിച്ച് യുകെ റാപ്പർ സെൻട്രൽ സീ: വെളിപ്പെടുത്തൽ ലൈവ് സ്ട്രീമിങ്ങിനിടെ

സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന വരികളിലൂടെ ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച കലാകാരനാണ് സെൻട്രൽ സീ

Update: 2026-02-09 05:56 GMT

ലണ്ടന്‍: ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ച് പ്രശസ്ത ബ്രിട്ടീഷ് റാപ്പര്‍ സെൻട്രൽ സീ. ആരാധകര്‍ക്ക് വേണ്ടിയുള്ള ലൈവ് സ്ട്രീമിങ്ങിനിടെയാണ് സെന്‍ട്രല്‍ സി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേര് അഖീൽ എന്ന് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ശഹാദത്ത് കലിമ (ഇസ്‌ലാം മത വിശ്വാസ പ്രഖ്യാപനം) ചൊല്ലുകയും ഔദ്യോഗികമായി ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ എന്റെ പേര് മാറ്റി, ശഹാദ ചൊല്ലി. ഞാനിപ്പോൾ മുസ്‌ലിമാണ്‌'- പ്രേക്ഷകരോടായി സെൻട്രൽ സി പറഞ്ഞു. വ്യത്യസ്ത ശബ്ദത്തിലൂടെയും സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന വരികളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച കലാകാരനാണ്  28കാരനായ സെന്‍ട്രല്‍ സീ.

Advertising
Advertising

ലൈവ് സ്ട്രീമിങ്ങിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അഭിനന്ദിച്ചുവെങ്കിലും, തന്റെ ആത്മീയ യാത്രയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സെന്‍ട്രല്‍ സീ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഓക്ലി നീൽ സീസർ-സു എന്നായിരുന്നു യഥാര്‍ഥ പേര്. ഇത് മാറ്റിയാണ് അഖീൽ എന്നാക്കിയിരിക്കുന്നത്. 

തന്റെ മതപരമായ വിശ്വാസങ്ങളെക്കുറിച്ച് പരസ്യമായി ഒരിടത്തും സീ, പ്രതികരിച്ചിരുന്നില്ല. എന്നാൽ, 2023ൽ ഇൻസ്റ്റഗ്രാമിൽ അറബിക് ക്യാപ്ഷനോടു കൂടി അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകർക്കിടയിൽ ചര്‍ച്ചയായിരുന്നു. "ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു" എന്ന് അർത്ഥം വരുന്ന വാചകമായിരുന്നു അത്. പിന്നാലെ അദ്ദേഹം രഹസ്യമായി ഇസ്‌ലാം മതം സ്വീകരിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാൽ അന്നൊന്നും അദ്ദേഹം ഇതിനോട് പ്രതികരിച്ചിരുന്നില്ല. 

1998 ജൂൺ 4ന് ലണ്ടനിൽ ജനിച്ച സെൻട്രൽ സീ, 2014ലാണ് സംഗീത ജീവിതം ആരംഭിക്കുന്നത് അന്നുമുതൽ, യുകെ ഡ്രിൽ, റാപ്പ് സംഗീത മേഖലകളിലെ നിർണ്ണായക സാന്നിധ്യമായി. പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള അദ്ദേഹം, വിവിധ സംഗീത ശൈലികളെ വൈദഗ്ധ്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിലായി കോടിക്കണക്കിന് സ്ട്രീമുകൾ നേടിയ സെന്‍ട്രല്‍ സീ, 2024ൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട യുകെ റാപ്പറായി മാറിയിരുന്നു.

2023ൽ ഡേവുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടും തരംഗമായിരുന്നു. തുടർച്ചയായ പത്ത് ആഴ്ചകളോളം ചാർട്ടുകളിൽ ഒന്നാമതായിരുന്നു ഈ സഖ്യം. 2025ഓടെ ബിൽബോർഡ് 200ന്റെ(യു.എസിലെ സംഗീത ആല്‍ബങ്ങളുടെ ചാര്‍ട്ട്) ടോപ്പ് 10ൽ ഇടംപിടിക്കുന്ന ആദ്യത്തെ യുകെ റാപ്പറായി മാറുകയും ചെയ്തിരുന്നു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News