വീശിയടിച്ച് ഇയാൻ: അമേരിക്കയിൽ ഇതുവരെ മരിച്ചത് 45 പേർ

ഫ്‌ളോറിഡയിൽ മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്

Update: 2022-10-01 12:58 GMT
Advertising

ഫ്‌ളോറിഡ: ഇയാൻ കൊടുങ്കാറ്റിൽ അമേരിക്കയിൽ ഇതുവരെ മരിച്ചത് 45 പേർ. ഫ്‌ളോറിഡയിൽ ദുരിതം വിതച്ച് വീശിയടിച്ച കൊടുങ്കാറ്റ് സൗത്ത് കരോലീനയിലും വ്യാപക നാശനഷ്ടമുണ്ടാക്കി.നോർത്ത് കരോലിനയിലും സൗത്ത് ഈസ്റ്റ് വിർജീനിയയിലും കൊടുങ്കാറ്റിനെ തുടർന്നെത്തിയ കനത്ത മഴയിൽ മിന്നൽ പ്രളയമുണ്ടായി.

കാറ്റിനൊപ്പം കനത്ത മഴയും കൂടുതൽ ദുരിതം വിതയ്ക്കുകയാണ്. ഇന്ന് വൈകിട്ടോടെ കൊടുങ്കാറ്റിന്റെ തീവ്രത കുറയും എന്നാണ് റിപ്പോർട്ട്.ഫ്‌ളോറിഡയിൽ അതീവ അപകടകമായ കാറ്റഗറി 4ലായിരുന്നു കൊടുങ്കാറ്റിന്റെ തീവ്രത. മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ഏകദേശം 1.8 ദശലക്ഷത്തിലധികം ആളുകളെ കൊടുങ്കാറ്റ് ബാധിച്ചു. മൂന്ന് കൗണ്ടികളിലും മിക്കവാറും എല്ലാ വീടുകളിലും തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

ഫ്‌ളോറിഡയിലെത്തുന്നതിന് മുമ്പ് ക്യൂബയിലാണ് ഇയാൻ നാശം വിതച്ചത്. ഇവിടെ രണ്ട് പേർ മുങ്ങിമരിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News