ജോ ബൈഡൻ കൊക്കെയ്ൻ ഉപയോഗിക്കുന്ന പ്രസിഡന്‍റ്; ആരോപണവുമായി ട്രംപ്

പ്രസിഡന്‍റ് ജോ ബൈഡനും മകനും വേണ്ടി കരുതിയതാകാം മയക്കുമരുന്നെന്നും പ്രസംഗിക്കാനുള്ള ഊര്‍ജത്തിനായി ബൈഡന് ആരോ ലഹരി നല്‍കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു

Update: 2023-07-13 09:56 GMT
Editor : Jaisy Thomas | By : Web Desk

ഡൊണാള്‍ഡ് ട്രംപ്/ ജോ ബൈഡന്‍

Advertising

വാഷിംഗ്ടണ്‍: രഹസ്യാന്വേഷണ വിഭാഗം വൈറ്റ് ഹൗസില്‍ നടത്തിയ പതിവ് പരിശോധനക്കിടെ കൊക്കെയ്‍ന്‍ കണ്ടെത്തിയതില്‍ പ്രതികരണവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്‍റ് ജോ ബൈഡനും മകനും വേണ്ടി കരുതിയതാകാം മയക്കുമരുന്നെന്നും പ്രസംഗിക്കാനുള്ള ഊര്‍ജത്തിനായി ബൈഡന് ആരോ ലഹരി നല്‍കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

കൊക്കെയ്ൻ അടിമയായ പ്രസിഡന്‍റിനോ അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനോ വേണ്ടി സൂക്ഷിച്ചാതാകാം. ജോ ബൈഡൻ 'കൊക്കെയ്ൻ ഉപയോഗിക്കുന്ന പ്രസിഡന്‍റ്' ആണെന്നും ട്രംപ് പറഞ്ഞു. റിയല്‍ അമേരിക്കാസ് വോയിസ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസില്‍നിന്ന് കണ്ടെത്തിയ കൊക്കെയ്ന്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗങ്ങള്‍ അദ്ദേഹം മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന സൂചനകള്‍ കാണിക്കുന്നുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോയുടെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ അയാള്‍ അല്‍പം ഉഷാറാണെന്ന് തോന്നും. പക്ഷെ അധികനേരമില്ല, പ്രസംഗത്തിന്റെ അവസാനം, അയാള്‍ ഒരു ദുരന്തമാണ്. സ്റ്റേജില്‍നിന്ന് പുറത്തേക്ക് പോകാന്‍പോലും അദ്ദേഹത്തിന് കഴിയില്ല. അവിടെ എന്തോ നടക്കുന്നുണ്ട് '' ട്രംപ് ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ടെന്നും വൈറ്റ് ഹൗസിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുമായി ബൈഡന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കുമരുന്ന് കണ്ടെത്തുമ്പോള്‍ ജോ ബൈഡനും ഹണ്ടർ ബൈഡനും ക്യാമ്പ് ഡേവിഡിലേക്കുള്ള യാത്രയിലായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് വൈറ്റ് ഹൗസ് വിംഗിലെ വര്‍ക്ക് ഏരിയയില്‍ നിന്നും സംശയാസ്പദമായി രീതിയില്‍ വെളുത്ത പൊടി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കൊക്കെയ്‍ന്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News