റഷ്യൻ വിമാനത്താവളത്തിൽ വൻ ഡ്രോൺ ആക്രമണം; നാല് വിമാനങ്ങൾ കത്തിനശിച്ചു

പിന്നിൽ യുക്രൈനാണെന്നാണു സൂചന

Update: 2023-08-30 04:05 GMT
Editor : Shaheer | By : Web Desk
Advertising

മോസ്‌കോ: റഷ്യയിലെ സ്‌കോവ് വിമാനത്താവളത്തിൽ വൻ ഡ്രോൺ ആക്രമണം. നാല് വിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്. പിന്നിൽ യുക്രൈനാണെന്നാണു സൂചന.

പടിഞ്ഞാറൻ റഷ്യൻ നഗരമായ സ്‌കോവിലെ വിമാനത്താവളത്തിലാണ് വൻ ആക്രമണം നടന്നത്. ലാത്വിയ, എസ്‌തോണിയ അതിർത്തിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. തീഗോളമായി മാറിയ സ്‌ഫോടനത്തിൽ നാല് വിമാനങ്ങളാണു കത്തിയമർന്നത്.

ദീർഘകാലം റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇല്യൂഷിൻ ഐ.എൽ-76ഉം കൂട്ടത്തിലുണ്ടെന്നാണ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തത്. യുക്രൈൻ അതിർത്തിയിൽനിന്ന് 800 കി.മീറ്റർ അകെലയാണു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

യുക്രൈന്റെ ഡ്രോൺ ആക്രമണം സൈന്യം ചെറുത്തെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും റഷ്യ അവകാശപ്പെട്ടു. അപകടത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്.

Summary: Airport in western Russia attacked by drones, aircraft damaged

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News