നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 8 മരണം; 15 പേർക്ക് പരിക്ക്

കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്

Update: 2023-08-23 12:35 GMT
Advertising

കഠ്മണ്ഡു: നേപ്പാളിൽ പാസഞ്ചർ ബസ് നദിയിലേക്ക് മറിഞ്ഞ് 8 മരണം. ബാഗ്മതി പ്രവിശ്യയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദാദിങ് ജില്ലയിൽ വെച്ച് തൃശൂൽ നദിയിലേക്ക് ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. നേപ്പാളിൽ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News