സമ്പന്നർക്കൊന്നും മക്കളില്ല; ഞാനൊരു അപൂര്‍വ അപവാദം-ഇലോൺ മസ്‌ക്

ഏഴു മക്കളുടെ പിതാവാണ് ടെസ്‌ല തലവനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌ക്

Update: 2022-05-25 11:21 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ജനസംഖ്യാ നിയന്ത്രണത്തിനെതിരായ നിലപാട് ആവർത്തിച്ച് ടെസ്‌ല തലവൻ ഇലോൺ മസ്‌ക്. താനറിയുന്ന മിക്ക സമ്പന്നർക്കും ഒറ്റ കുഞ്ഞുള്ളവരോ തീരെ മക്കളില്ലാത്തവരോ ആണ്. ഇക്കാര്യത്തിൽ താൻ ഒരു അപൂർവ അപവാദമാണെന്നും ഏഴു മക്കളുടെ പിതാവായ മസ്‌ക് സൂചിപ്പിച്ചു.

പലരും ചിന്തിക്കുന്നതിൽനിന്ന് വിരുദ്ധമായി ഒരാൾ സമ്പന്നനാകുന്നതിനനുസരിച്ച് അവർക്ക് മക്കളും കുറവായിരിക്കും. ഞാൻ അക്കാര്യത്തിൽ ഒരു അപൂർവ അപവാദമാണ്. ഞാൻ അറിയുന്ന മിക്ക ആളുകളും ഒരു കുട്ടിയുള്ളവരോ തീരെ കുട്ടികളില്ലാത്തവരോ ആണ്- മസ്‌ക് ട്വീറ്റ് ചെയ്തു.

അമേരിക്കയിലെ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന 'വാഷിങ്ടൺ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 50 വർഷത്തോളമായി അമേരിക്കയിലെ ജനനനിരക്ക് കുറഞ്ഞ സുസ്ഥിര നിലവാരത്തിനും താഴെയാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. നാഗരികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ജനസംഖ്യാ തകർച്ചയെന്ന് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

''കുറച്ച് കുട്ടികളുണ്ടാകുന്നതാണ് പരിസ്ഥിതിക്ക് നല്ലതെന്നാണ് ചിലരുടെ ചിന്ത. നിലവിലെ ജനസംഖ്യ ഇരട്ടിയാണെങ്കിലും പരിസ്ഥിതിക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ല. പരിസ്ഥിതി സംബന്ധമായ ഒരുപാട് വിഷയങ്ങൾ എനിക്കറിയാം. ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ളത്. നാഗരികതയുടെ നിലനിൽപിന് കുട്ടികളുണ്ടാകുന്നത് അത്യാവശ്യമാണ്. നാഗരികതയെ ശൂന്യമാകാൻ അനുവദിച്ചുകൂടാ..'' കഴിഞ്ഞ ദിവസം ഇലൺ മസ്‌ക് വ്യക്തമാക്കി.

ജസ്റ്റിൻ മസ്‌ക്, താലൂല റൈലി എന്നിങ്ങനെ രണ്ടു ഭാര്യമാരിലായാണ് മസ്‌കിന് ഏഴ് മക്കളുള്ളത്. സേവ്യർ, ഗ്രിഫിൻ എന്നിങ്ങനെ ഇരട്ടകളും കാ, സാക്‌സൻ, ഡാമിന, X Æ A-Xii, വൈ എന്നിങ്ങനെയാണ് മക്കളുടെ പേര്.

Summary: Tesla CEO Elon Musk has said that most rich people he knows have zero or one kid and that he is a rare exception on that front

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News