'ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി മസ്‌കിന് ബന്ധമുണ്ടായിരുന്നു'; റിപ്പോർട്ടുമായി ന്യൂയോർക്ക് ടൈംസ്

ഒരു ജന്മദിന ആഘോഷ പരിപാടിക്കിടെയാണ് ഇരുവരും കെറ്റമിന്‍ ഉപയോഗിച്ചതായി പറയുന്നത്

Update: 2024-05-25 14:17 GMT
Editor : rishad | By : Web Desk

ഇലോൺ മസ്‌ക്, നിക്കോള്‍ ഷാനഹാന്‍

Advertising

ന്യൂയോര്‍ക്ക്: ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാകുന്നു. ഇതോടൊപ്പം തന്നെ ഒരു സ്വകാര്യചടങ്ങില്‍ ഇരുവരും മാരക ലഹരിയായ കെറ്റമിന്‍ ഉപയോഗിച്ചുവെന്നുള്ള വാര്‍ത്തകളും വരുന്നു. 

2021ൽ ഇരുവരും ഒരുമിച്ച് കെറ്റമിന്‍ ഉപയോഗച്ചുവെന്നാണ്, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എട്ട് വ്യത്യസ്‌ത സ്രോതസ്സുകളിലൂ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് കൗതുകം. 

ഒരു ജന്മദിന ആഘോഷ പരിപാടിക്കിടെയാണ് ഇരുവരും കെറ്റമിന്‍ ഉപയോഗിച്ചതായി പറയുന്നത്. പിന്നീട്, അതേവർഷം, മസ്‌കിന്റെ സഹോദരൻ ആതിഥേയത്വം വഹിച്ച മിയാമിയിലെ ഒരു സ്വകാര്യ പാർട്ടിയിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇവിടെവെച്ച് ഇരുവരെയും ഏതാനും മണിക്കൂറുകള്‍ 'കാണാതായതായി' ആ പരിപാടിയില്‍ പങ്കെടുത്ത നാല് പേരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പത്രം വെളിപ്പെടുത്തുന്നില്ല.

മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ സെര്‍ഗേ ബ്രിന്നിനോട് തുറന്ന് പറഞ്ഞുവെന്നും ഇക്കാര്യം മറ്റ് ചിലരോടും ഷാനഹാന്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം 2022ല്‍ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു മസ്കിന്റെ മറുപടി.

എന്നാല്‍, പാര്‍ട്ടിക്കിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും മകളുടെ ഓട്ടിസം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന് സംസാരിച്ചിരുന്നതെന്നുമായിരുന്നു ഷാനഹാന്‍ ആരോപണങ്ങളെക്കുറിച്ച് 2022ല്‍ പ്രതികരിച്ചത്. വഞ്ചനയുടെ പേരില്‍ തന്റെ പേര് ചര്‍ച്ചയാകുന്നതിലെ രോഷവും വിഷമവും ഷാനഹാന്‍ അന്ന് പ്രകടിപ്പിച്ചിരുന്നു. ആ പാർട്ടിക്ക് പിന്നാലെ ഷാനഹാനും ബ്രിനും വേർപിരിഞ്ഞിരുന്നു. "പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങൾ" ചൂണ്ടിക്കാട്ടിയാണ് ഇരുവരും 2022ൽ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

ദമ്പതികളുടെ വിവാഹമോചന പ്രക്രിയ പരിഹരിക്കാൻ ഏകദേശം 18 മാസമാണ് എടുത്തത്. ഇക്കാലയളവിൽ സ്വയംമുറിവേൽപ്പിക്കുന്നത് പോലുള്ള അക്രമസ്വഭാവം ഷാനഹാൻ കാണിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹമോചനം തീർപ്പായത്. അതേസമയം തൻ്റെ കരിയർ വിദ്യാഭ്യാസപരവും ബൗദ്ധികപരവുമായ വിശ്വാസ്യതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു വഞ്ചകനെന്ന നിലയിൽ അടയാളപ്പെടുത്തുന്നത് അന്താരാഷ്ട്രതലത്തിൽ അപമാനിക്കപ്പെടുകയാണെന്നും ഷാനഹാന്‍ പ്രതികരിച്ചിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News