13 കിലോ കുറച്ചു; ഈ മൂന്നു കാര്യങ്ങളാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ഇലോണ്‍ മസ്ക്

'നിങ്ങള്‍ക്ക് ഭാരം കുറഞ്ഞുവെന്നും മികച്ച പ്രവര്‍ത്തനം തുടരുക' എന്നുമുള്ള ഒരു ട്വീറ്റിനാണ് ഇലോണ്‍ മറുപടി നല്‍കിയത്

Update: 2022-11-17 05:52 GMT
Editor : Jaisy Thomas | By : Web Desk

സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം ഇലോണ്‍ മസ്കാണ് വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാൽ ഇത്തവണ മറ്റൊരു കാരണമുണ്ട്. ഒരു ട്വീറ്റിന് മറുപടിയായി, തനിക്ക് ഏകദേശം 30 പൗണ്ട് (13 കിലോ) കുറഞ്ഞതായി കോടീശ്വരൻ വെളിപ്പെടുത്തി.

'നിങ്ങള്‍ക്ക് ഭാരം കുറഞ്ഞുവെന്നും മികച്ച പ്രവര്‍ത്തനം തുടരുക' എന്നുമുള്ള ഒരു ട്വീറ്റിനാണ് ഇലോണ്‍ മറുപടി നല്‍കിയത്. മസ്കിന്‍റെ രണ്ടു ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. ശരീരഭാരം കുറച്ചതിനും അതിനു മുന്‍പുമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ഇതിനു 30 പൗണ്ട് കുറഞ്ഞുവെന്നായിരുന്നു ടെസ്‍ല മേധാവിയുടെ മറുപടി ട്വീറ്റ്. മസ്കിന്‍റെ മാറ്റത്തെ അതിശയത്തോടെയാണ് നെറ്റിസണ്‍സ് നോക്കിയത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് ചിലര്‍ ചോദിച്ചു. ആരോഗ്യകരമായ ഉപവാസത്തിലൂടെയും ഇഷ്ടഭക്ഷണം ഉപേക്ഷിച്ചും പ്രമേഹ മരുന്നായ ഓസെംപിക് / വെഗോവി കഴിച്ചുമാണ് താന്‍ ശരീരഭാരം കുറച്ചെതന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. ഭാരം കുറച്ചതിന് മസ്കിനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്.

Advertising
Advertising

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് താന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് മസ്ക് പറഞ്ഞിരുന്നു. ഒരു സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം താന്‍ ഉപവസിക്കാന്‍ തുടങ്ങിയതെന്നും നല്ലൊരു അനുഭവമാണിതെന്നും ആഗസ്ത് 28ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. വളരെ മോശമായി ഭക്ഷണം കഴിക്കുന്നയാളാണ് മകനെന്ന് ഒരു റേഡിയോ അഭിമുഖത്തിന്‍റെ മസ്തിന്‍റെ മാതാവ് ഇറോള്‍ മസ്ക് പറഞ്ഞിരുന്നു. ഡയറ്റ് ഗുളികകള്‍ കഴിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News