12 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് കുത്തിവെപ്പിന് അനുമതി നല്‍കി അമേരിക്ക

ഫൈസര്‍ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.

Update: 2021-05-11 04:11 GMT
By : Web Desk

അമേരിക്കയില്‍ 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്സിനേഷന് അനുമതി. എഫ്‍ഡിഎ ആണ് അനുമതി നല്‍കിയിട്ടുള്ളത്. ഫൈസര്‍ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.

2000ത്തോളം കൌമാരപ്രായക്കാരിലാണ് പരീക്ഷണം നടത്തിയത്. വാക്സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

12 മുതല്‍ പ്രായമുള്ളവര്‍ക്ക് കൂടി കുത്തിവെപ്പ് എടുത്ത് തുടങ്ങുന്നതോടെ 13 മില്യണ്‍ ആളുകള്‍ക്കാണ് അമേരിക്കയില്‍ വാക്സിനിന്‍റെ പ്രയോജനം ലഭിക്കുക.

നേരത്തെ കാനഡയും 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് കോവിഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Tags:    

By - Web Desk

contributor

Similar News