കൂട്ടുകാർ ചരടിൽ നിന്ന് പിടിവിട്ടു; പട്ടത്തോടൊപ്പം ആകാശത്ത് പറന്ന് യുവാവ്- വീഡിയോ

ആകാശത്ത് 30 അടിയോളം ഉയരത്തിലേക്കാണ് യുവാവ് പറന്നുയർന്നത്

Update: 2021-12-22 13:51 GMT

പട്ടം പറത്തല്‍ മത്സരത്തിനിടെ ആകാശത്ത് പറന്നുയര്‍ന്ന് യുവാവ്. ശ്രീലങ്കയിലെ ജാഫ്നയിലാണ് സംഭവം. ടീമംഗങ്ങള്‍ പട്ടച്ചരടില്‍നിന്ന് കൈവിട്ടതിനു പിന്നാലെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയര്‍ന്നത്. 

ജാഫ്‌നയിലെ പോയന്റ് പെഡ്രോയില്‍ തൈപൊങ്കലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചതായിരുന്നു പട്ടം പറത്തല്‍ മത്സരം. ആറംഗ സംഘം ചണം നൂലുകളില്‍ കെട്ടിയ ഒരു വലിയ പട്ടം പറപ്പിക്കുന്നതിനിടെ ഓരോരുത്തരായി കയറില്‍ നിന്നുള്ള പിടി വിട്ടു. എന്നാല്‍ കാറ്റു വന്നപ്പോള്‍ പട്ടം അപ്രതീക്ഷിതമായി ഉയര്‍ന്നതോടെ ചരടില്‍നിന്ന് കൈവിടാതിരുന്ന യുവാവും പട്ടത്തോടൊപ്പം മുകളിലേക്ക് പറക്കുകയായിരുന്നു. 

Advertising
Advertising

Full View

ആകാശത്ത് 30 അടിയോളം ഉയരത്തിലേക്കാണ് യുവാവ് പറന്നുയര്‍ന്നത്. ഇയാളോട്‌ കയറില്‍നിന്ന് പിടിവിടാന്‍ സുഹൃത്തുക്കള്‍ അലറിവിളിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മിനിട്ടോളം വായുവില്‍ നിന്ന യുവാവ് പിടിവിട്ടപ്പോള്‍ താഴെയെത്തുകയായിരുന്നു. ഇയാള്‍ക്ക് സാരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലായിരിക്കുകയാണ് ഈ പട്ടം പറത്തല്‍ മത്സരം.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News