' നശിച്ച നഗരങ്ങളുടെ നിശബ്ദതയെ സംഗീതം കൊണ്ട് നിറക്കൂ'; ഗ്രാമി വേദിയിൽ വികാരാതീതനായി സെലൻസ്‌കി

'ഞങ്ങളുടെ സംഗീതജ്ഞർ സ്യൂട്ടിന് പകരം ശരീര കവചങ്ങളാണ് ധരിക്കുന്നത്. ആശുപത്രിയിൽ മുറിവേറ്റർക്ക് വേണ്ടിയാണ് അവർ പാടുന്നത് '

Update: 2022-04-04 08:40 GMT
Editor : Lissy P | By : Web Desk
Advertising

ലാസ് വെഗാസ്: ഗ്രാമി അവാർഡ് വേദിയിൽ സംഗീതലോകത്തിന്റെ പിന്തുണ തേടി യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. വീഡിയോ സന്ദേശത്തിലൂടെയാണ് സെലൻസ്‌കി പിന്തുണ തേടിയത്. 'സംഗീതത്തിന് വിപരീതമായി എന്താണുള്ളത്? നശിച്ച നഗരങ്ങളുടെയും മനുഷ്യരുടെയും നിശ്ശബ്ദതയാണ്. ഞങ്ങളുടെ സംഗീതജ്ഞർ സ്യൂട്ടിന് പകരം ശരീര കവചങ്ങളാണ് ധരിക്കുന്നത്. ആശുപത്രിയിൽ മുറിവേറ്റർക്ക് വേണ്ടിയാണ് അവർ പാടുന്നത്. ജീവിക്കാനും സ്‌നേഹിക്കാനും ശബ്ദമുണ്ടാക്കാനുമുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് ഞങ്ങൾ പോരാടുന്നത്. 'ഞങ്ങളുടെ മണ്ണിൽ, ബോംബുകൾ കൊണ്ട് ഭയാനകമായ നിശബ്ദത കൊണ്ടുവരുന്ന റഷ്യയോട് ഞങ്ങൾ പോരാടുകയാണ്. . നിങ്ങളുടെ സംഗീതം കൊണ്ട് ആ നിശബ്ദത നിറയ്ക്കുക. ഞങ്ങളുടെ കഥ പറയാൻ ലോകത്തോട് പറയുകയെന്നും അദ്ദേഹം സന്ദേശത്തിലൂടെ പറഞ്ഞു.

യുക്രൈൻ ഗായിക മിക ന്യൂട്ടൺ, സംഗീതജ്ഞൻ സിയുസന്ന ഇഗ്ലിഡാൻ, കവി ല്യൂബ യാക്കിംചുക് എന്നിവരുടെ 'ഫ്രീ' എന്ന ഗാനത്തിന്റെ പ്രകടനത്തിന് മുന്നോടിയായി സെലെൻസ്‌കിയുടെ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചത്. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ ആഗോള രോഷം ഉയരുന്ന സാഹചര്യത്തിലാണ് യു.എസിലെ ഏറ്റവും വലിയ സംഗീത രാത്രിയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.സ്വന്തം ജനങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത മോസ്‌കോയിലെ നേതാക്കളെയും സെലെൻസ്‌കി കുറ്റപ്പെടുത്തി.

'നിങ്ങളുടെ സോഷ്യൽ നെറ്റ്‍വർക്കുകളിലും ടിവിയിലും യുദ്ധത്തെക്കുറിച്ചുള്ള സത്യം പറയൂ. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഞങ്ങളെ പിന്തുണയ്ക്കുക. പക്ഷേ നിശബ്ദതക്ക് ശേഷം സമാധാനം കൈവരും . ചെർനിഹിവ്, ഖാർകിവ്, വോൾനോവാഖ, മരിയുപോൾ തുടങ്ങി നമ്മുടെ എല്ലാ നഗരങ്ങളെയും യുദ്ധം നശിപ്പിക്കുകയാണ്. അവർ ഇതിനകം ഇതിഹാസങ്ങളാണ്, പക്ഷേ ഗ്രാമി സ്റ്റേജിൽ നിങ്ങളെപ്പോലെ സ്വതന്ത്രരാകുന്ന ജീവിക്കുകയും ചെയ്യുന്ന സ്വപ്‌നത്തിലാണ് അവരും. സെലൻസ്‌കി  ഗ്രാമി സന്ദേശത്തിൽ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News