വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

ഒരുദിവസത്തെ ജയില്‍വാസത്തിന് ശേഷം യുവാവിനെ പൊലീസ് വിട്ടയച്ചു

Update: 2024-05-03 06:09 GMT
Editor : ലിസി. പി | By : Web Desk

ഫ്‌ലോറിഡ: വഴക്കിനിടെ സഹോദരിയുടെ നേരെ പൊരിച്ച ചിക്കൻ കഷ്ണങ്ങള് എറിഞ്ഞ സഹോദരൻ അറസ്റ്റിൽ. ഫ്‌ലോറിഡയിലെ ക്ലിയർവാട്ടർ സിറ്റിയിലാണ് സംഭവം നടന്നത്. 20 കാരനായ ഖാൻയെ എഡ്രയേസ് മെഡ്‌ലി എന്നയാളാണ് അറസ്റ്റിലായത്.വീട്ടിൽ വെച്ചാണ് ഭക്ഷണത്തെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വഴക്കാരംഭിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.21 ഓടെ മെഡ്‌ലിയും സഹോദരിയും കിംഗ്സ്ലി സ്ട്രീറ്റിലെ വീട്ടിൽ ഫ്രൈഡ് ചിക്കൻ കഴിക്കാൻ ഇരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പിനെല്ലസ് കൗണ്ടി അധികൃതർ പറയുന്നു. സഹോദരിയുടെ കൈയിൽ നിന്ന് ചിക്കൻ കൊണ്ടുവന്ന പാക്കറ്റ് പിടിച്ചുവാങ്ങുകയും വഴക്കിടുകയും ചെയ്‌തെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ചിക്കൻ കഷ്ണങ്ങളിലൊന്ന് സഹോദരിയുടെ നേരേക്ക് എറിയുകയും ഭക്ഷണ അവശിഷ്ടങ്ങൾ ശരീരത്തിലായെന്നും പരാതിയിൽ പറയുന്നു.

സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സഹോദരിക്ക് നേരെ രണ്ട് ചിക്കൻ കഷ്ണങ്ങൾ എറിഞ്ഞതായി മെഡ്‌ലി സമ്മതിച്ചതായി പൊലീസ് പറയുന്നു. താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു. ഇതിൽ അസ്വസ്ഥനായതിനാലാണ് സഹോദരിക്ക് നേരെ ചിക്കൻ കഷ്ണം എറിഞ്ഞതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു.മെഡ്‌ലിയെ പിനെലാസ് കൗണ്ടി ജയിലിലാക്കുകയും ഒരു ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News