പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻഖാൻ കസ്റ്റഡിയിൽ

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2023-05-09 11:12 GMT
Editor : ലിസി. പി | By : Web Desk

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രിയും  തെഹ്‍രീക ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ  ഇംറാൻഖാൻ കസ്റ്റഡിയിൽ. ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക ജിയോ ടിവി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അഴിമതിക്കേസിൽ ഇസ്‍ലാമാബാദിലെ കോടതി വളപ്പിൽ നിന്നാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്‌സാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കേ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്ന കേസിലാണ് അറസ്റ്റെന്നും സൂചനയുണ്ട്‌.ഈ കേസുകളിൽ നിരവധി തവണ ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News