പാകിസ്താനിൽ കോവിഡ് നാലാം തരം​ഗം ജൂലൈ അവസാനത്തോടെയെന്ന് മുന്നറിയിപ്പ്

നാലാം തരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് വാക്സിനേഷന്‍ നടപടികള്‍ വേ​ഗത്തിലാക്കി ആരോ​ഗ്യ വകുപ്പ്

Update: 2021-07-06 16:40 GMT
Advertising

ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ പാകിസ്താനിൽ കോവിഡ് നാലാതരംഗമുണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെന്ന് പാകിസ്താൻ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. കൈസര്‍ സഞ്ജാദ് പറഞ്ഞതായി ജിയോ ടിവിയെ ഉദ്ദരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 830 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസ് 1000ത്തില്‍ താഴെയെത്തുന്നത്. ജൂലൈ ഒന്നു മുതല്‍ പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തിലധികമാണ്. ജൂണ്‍ 30 നാണ് അവസാനമായി 979 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച പാകിസ്താനിൽ കോവിഡ് ബാധിച്ച് 25 പേര്‍ മരിച്ചു. നാലാം തരംഗമുന്നറിയിപ്പ് കണക്കിലെടുത്ത് രാജ്യത്ത് വാക്സിനേഷന്‍ നടപടികള്‍ വേ​ഗത്തിലാക്കാനാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News