നോമ്പുകാലത്തെ ഗസ്സക്കാരുടെ പട്ടിണിയെ പരിഹസിച്ച് ഫ്രഞ്ച് പത്രത്തില്‍ കാര്‍ട്ടൂണ്‍

'ഗസയിലെ റമദാന്‍ - ഒരു നോമ്പ് മാസത്തിന്റെ ആരംഭം' എന്നതലക്കെട്ടിലാണ് കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്

Update: 2024-03-14 05:51 GMT
Editor : ദിവ്യ വി | By : Web Desk

ഗസ്സസിറ്റി: റമദാനിലും ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതയെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷന്‍. പത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഗസ്സന്‍ ജനതയെ പരിഹസിക്കുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയെയും ക്രൂരതകളെയും കണ്ടില്ലെന്നു വക്കുന്നതും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ പരിഹസിക്കുന്നതുമാണ് കാര്‍ട്ടൂണ്‍.

Advertising
Advertising

റമദാന്‍ നോമ്പിന്റെ പശ്ചാതലത്തിലുള്ള കാര്‍ട്ടൂണ്‍ 'ഗസയിലെ റമദാന്‍ - ഒരു നോമ്പ് മാസത്തിന്റെ ആരംഭം' എന്നതലക്കെട്ടിലാണ് തയ്യാറാക്കിയത്. ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് കോകോ എന്നറിയപ്പെടുന്ന കെറിന്‍ റേയാണ് ഇതിനു പിന്നില്‍. തകര്‍ന്ന ഗസ്സയില്‍ എലിയെ പിടിക്കാന്‍ നില്‍ക്കുന്ന കുട്ടിയെ തടയുന്ന ഉമ്മയും ഇപ്പോഴല്ല നോമ്പ് മുറിച്ചതിന് ശേഷം എന്ന് പറയുന്ന സംഭാഷണവുമാണ് കാര്‍ട്ടൂണിലുള്ളത്.

വംശഹത്യയെയും അതിന്റെ ദുരിതവും അനുഭവിക്കുന്ന ഗസ്സക്കാരെ പരിഹസിച്ച കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. ഇതോടെ പത്രം വിഷയത്തില്‍ അപലപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റമദാന്‍ മാസത്തിലും ഗസ്സന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ ക്രൂരത തുടരുകയാണ്. ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു നേരെ പോലും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയാണ്. അവശ്യ സാധനങ്ങളോ ഭക്ഷ്യ വസ്തുക്കളോ ഇല്ലാതെ മുഴുപട്ടിണിയിലാണ് ഗസ്സക്കാര്‍. പട്ടിണി മരണവും പോഷകാഹാരകുറവുമൂലമുള്ള പ്രശ്‌നങ്ങളും രൂക്ഷമായിട്ടുണ്ട്. ഇതുവരെ 31,184 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 72,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News