ഫ്രഞ്ച് പ്രഥമ വനിത പുരുഷനാണെന്ന പ്രചരണം; യുഎസ് പോഡ്കാസ്റ്റര്‍ക്കെതിരെ നിയമനടപടിയുമായി ഇമ്മാനുവൽ മാക്രോൺ

ബുധനാഴ്ച ഓവന്‍സിനെതിരെ 22 മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തു

Update: 2025-07-28 05:57 GMT
Editor : Jaisy Thomas | By : Web Desk

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഭാര്യ ബ്രിജിറ്റ് പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കന്‍ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി മാക്രോൺ ദമ്പതിമാര്‍. അമേരിക്കയിലെ പ്രമുഖ തീവ്ര വലതുപക്ഷ അനുഭാവിയും കണ്‍സര്‍വേറ്റീല് ഇൻഫ്ലുവന്‍സറുമായ കാന്‍ഡേസ് ഓവന്‍സിനെതിരൊണ് മാക്രോണും ഭാര്യയും നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ബുധനാഴ്ച ഓവന്‍സിനെതിരെ 22 മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തു.

മാക്രോൺ കുടുംബത്തിനെതിരെ ഒരു വർഷം നീണ്ടുനിന്ന നിരന്തരമായ അപകീർത്തികരമായ പ്രചാരണം നടത്തിയതായി ഡെലവെയർ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഓവൻസ് 'ഫ്രാൻസിന്‍റെ പ്രഥമ വനിത ഒരു പുരുഷനാണോ?' എന്ന തലക്കെട്ടോട് കൂടിയ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. 72 കാരിയായ ബ്രിജിറ്റ് മക്രോണ്‍ ജീന്‍ മൈക്കല്‍ ത്രോങ്ക്‌സ് എന്ന പേരിലാണ് ജനിച്ചതെന്നാണ് കാന്‍ഡേസ് ഓവന്‍സ് അവകാശപ്പെട്ടത്. ഈ പേര് ബ്രിജിറ്റിന്‍റെ സഹോദരന്‍റേതാണ്. കാന്‍ഡേസ് ഓവന്‍സ് തെറ്റായ വിവരമാണ് പ്രചരിപ്പിച്ചതെന്നും പ്രശസ്തി നേടാനുള്ള കാണിച്ചുകൂട്ടലുകളാണ് കാന്‍ഡേസ് ഓവന്‍സിന്റെ സമൂഹമാധ്യമങ്ങളില്‍ ബ്രിജിറ്റിനെതിരായ പോഡ്കാസ്റ്റുകളെന്നും ഇമ്മാനുവേല്‍ മക്രോണ്‍ മാനനഷ്ടക്കേസില്‍ ചൂണ്ടിക്കാട്ടി.

Advertising
Advertising

യുട്യൂബിൽ 4.5 ദശലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ഓവൻസ് ബ്രിജിറ്റ് മാക്രോണിനെക്കുറിച്ചുള്ള നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൽ 'ബികമിംഗ് ബ്രിജിറ്റ്' എന്ന മൾട്ടി-പാർട്ട് സീരീസും ഉൾപ്പെടുന്നു. ഓവൻസിനോട് ഇത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചുവെന്നും ഒടുവിൽ സഹി കെട്ടപ്പോഴാണ് കേസ് ഫയല്‍ ചെയ്തതെന്നും മാക്രോണിന്റെ അഭിഭാഷകൻ ടോം ക്ലെയർ സിഎൻഎന്നിനോട് പറഞ്ഞു.ഈ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ യുഎസ് മാധ്യമങ്ങൾക്കും അന്താരാഷ്ട്ര പ്രേക്ഷകർക്കും മുന്നിൽ കൊണ്ടുവന്ന ആദ്യത്തെ വ്യക്തി ഓവൻസാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

മാക്രോണിന്‍റെ കേസിനെക്കുറിച്ചുള്ള ലേഖനത്തിന്‍റെ സ്ക്രീൻഷോട്ടും ദമ്പതികളുടെ ചിത്രവും ഓവൻസ് ബുധനാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പിന്നീട് യുട്യൂബിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിൽ കേസ് വ്യക്തവും നിരാശാജനകവുമായ ഒരു പബ്ലിക് റിലേഷൻസ് തന്ത്രമായിരുന്നു എന്ന് ആരോപിച്ചു. 2022-ൽ സമാനമായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചതിന് ബ്രിജിറ്റ് മാക്രോൺ രണ്ട് ഫ്രഞ്ച് സ്ത്രീകൾക്കെതിരെ കേസ് കൊടുത്തിരുന്നു. ''ഒരു പ്രസിഡന്‍റാകുന്നതിന്‍റെ ഏറ്റവും മോശം ഭാഗം തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച കഥകളും കൈകാര്യം ചെയ്യേണ്ടിവരികയാണെന്ന്'' 2024 മാർച്ചിൽ പാരീസിൽ നടന്ന ഒരു പരിപാടിയിൽ, തന്റെ ഭാര്യയെക്കുറിച്ചുള്ള കിംവദന്തികളെ അഭിസംബോധന ചെയ്തുകൊണ്ട് മാക്രോൺ പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News