ഗസ്സ വെടിനിര്‍ത്തൽ; മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ

ഇറാൻ-അമേരിക്ക നിർണായക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും

Update: 2025-04-09 02:11 GMT

തെൽ അവിവ്: ഗസ്സയിൽ പുതിയ വെടിനിർത്തൽ കരാർ സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ. ബന്ദികളുടെ മോചനത്തിൽ കേന്ദ്രീകരിച്ചാണ് ചർച്ചാ പുരോഗമിക്കുന്നത്. ഗസ്സയിലേക്ക്​ സഹായം വൈകിയാൽ കൂട്ടമരണത്തിന്​ സാധ്യതയെന്ന്​ യുഎൻ ഏജൻസികൾ വ്യക്തമാക്കി. ഇറാൻ-അമേരിക്ക നിർണായക ആണവചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും.

യുഎൻ സംവിധാനങ്ങളെ പൂർണമായും പിന്തള്ളി ഗസ്സയിൽ സ്ഥിരം സൈനിക സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്​ പറഞ്ഞു. സൈനിക സമ്മർദത്തിലൂടെ ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള പദ്ധതി അംഗീകരിക്കാനാവില്ലന്നും അദ്ദേഹം വ്യക്​തമാക്കി. യു.എസ്​ പിന്തുണയോടെ ഗസ്സ ജനതയെ പുറന്തള്ളാനുള്ള ഇസ്രായേൽ പദ്ധതി സംബന്​ധിച്ച റി​​പ്പോർട്ടുകൾക്കിടെയാണ്​ യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം. അതിനിടെ, ബന്ദികളുടെ മോചനവുമായി ബന്​ധപ്പെട്ട്​ പുതിയ വെടിനിർത്തൽ നിർദേശം സംബന്​ധിച്ച്​ തിരക്കിട്ട ചർച്ച നടക്കുന്നതായും റിപ്പോർട്ടുണ്ട്​. ബന്ദികളുടെ മോചനം പ്രധാന അജണ്ടയാണെന്നും അതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും യുഎസ്​ പ്രസിഡന്‍റ്​ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം വൈറ്റ്​ഹൗസിൽ സംയുക്​ത വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടരുകയാണ്​.

Advertising
Advertising

ഗസ്സയിൽ സ്ത്രീകളും കുട്ടികള​ും ഉൾപ്പെടെ ജനങ്ങൾ കടുത്ത ഭക്ഷ്യ,ജലക്ഷാമം നേരിടുന്നതായും സഹായം വൈകിയാൽ വലിയ മാനുഷിക ദുരന്തമാകും സംഭവിക്കുകയെന്നും യു.എൻ ഏജൻസികൾ അറിയിച്ചു. ​ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇ​സ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെയും നിരവധിപേർ കൊല്ലപ്പെട്ടു. നപശ്​ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ശനിയാഴ്​ച നടക്കുന്ന യുഎസ്​-ഇറാൻ ആണവ ചർച്ച നിർണായകമാകും. നിർബന്​ധിത സ്വഭാവത്തിലോ സൈനിക ഭീഷണി മുൻനിർത്തിയോ ഉള്ള ചർച്ചയല്ല നടക്കേണ്ടതെന്ന്​ ഇറാൻ വ്യക്​തമാക്കി. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്നാണ്​ അമേരിക്കയുടെ ഭീഷണി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News