കളഞ്ഞുകിട്ടിയ 38 കോടി രൂപയുടെ ചെക്ക് തിരിച്ചുകൊടുത്തു; സത്യസന്ധതക്ക് പകരമായി നൽകിയത് ആറ് പാക്കറ്റ് മിഠായി

''നോക്കിയപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എനിക്ക് വായിക്കാൻ പോലും കഴിയാത്തത്ര വലിയ തുക അതിൽ ഉണ്ടായിരുന്നു''

Update: 2022-11-16 10:19 GMT
Editor : Lissy P | By : Web Desk

ബെർലിൻ: കളഞ്ഞുകിട്ടിയ ചെക്ക് തിരിച്ചേൽപ്പിച്ചയാൾക്ക് പകരം നൽകിയത് ആറുപാക്കറ്റ് മിഠായി. ജർമ്മനിയിലാണ് സംഭവം. ഒന്നും രണ്ടുമല്ല, 4.7 മില്യൺ ഡോളർ( ഏകദേശം 38.20 കോടി രൂപ)യുടെ ചെക്കാണ് കണ്ടെത്തിയത്. അതും ലോകത്തെ ഏറ്റവും പ്രശസ്തമായ മധുരപലഹാര കമ്പനികളിലൊന്നായ ഹരിബോയുടെ ചെക്ക്.

38 കാരനായ അനൗർ ജി തന്റെ അമ്മയെ സന്ദർശിച്ച ശേഷം റെയിൽവെ സ്റ്റേഷനിലിരിക്കുമ്പോഴാണ് ചെക്ക് പ്ലാറ്റ്‌ഫോമിന്റെ തറയിൽ കിടക്കുന്നത് കണ്ടത്. വെറുതെയൊരു കടലാസാണെന്ന് കരുതി നോക്കിയപ്പോഴാണ് അതൊരു ചെക്കാണെന്ന് മനസിലായത്. സൂക്ഷിച്ചുനോക്കിയപ്പോൾ 4.7 മില്യൻ ഡോളറിന്റെ ചെക്കാണെന്ന് തിരിച്ചറിഞ്ഞത്.

Advertising
Advertising

'നോക്കിയപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എനിക്ക് വായിക്കാൻ പോലും കഴിയാത്തത്ര വലിയ തുക അതിൽ ഉണ്ടായിരുന്നെന്ന് അനൗർ ജി പറഞ്ഞതായി ജർമ്മൻ ടാബ്ലോയിഡ് ബിൽഡ് റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ സൂപ്പർമാർക്കറ്റായ റെവെയിൽ നിന്ന് ഹരിബോയ്ക്ക് നൽകിയ ചെക്കാണ് അതെന്നും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ആവശ്യപ്രകാരം ആ ചെക്ക് നശിപ്പിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹരിബോയുടെ ആറുപാക്കറ്റ് മിഠായികൾ തന്റെ പേരിലെത്തി. താൻ അതിനെ കുറിച്ച് അളന്നിട്ടില്ലെന്നും എങ്കിലും ഇത് കുറച്ച് വിലകുറഞ്ഞസമ്മാനമായി തോന്നിയെന്നും അനൗർ ജി പറഞ്ഞതായി 'ദി ഇന്റിപെന്‍ഡന്‍റ്'   റിപ്പോർട്ട് ചെയ്തു.

അതേസമയം,അയച്ചത് നന്ദിസൂചകമായ സമ്മാനമാണെന്നാണ് ഹരിബോയുടെ വിശദീകരണം. ഞങ്ങളുടെ പേരിലുള്ള ചെക്ക് ആർക്ക് കിട്ടിയായാലും അതിലൊൽ നിന്ന് ഒരു രൂപപോലും സ്വന്തമാക്കാൻ കഴിയില്ലെന്നുമാണ് കമ്പനി വിശദീകരിച്ചു. ഞങ്ങളുടെ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് നന്ദി അറിയിച്ച് അയച്ചതെന്നുമായിരുന്നു ഹരിബോയുടെ വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News