ഗസ്സയിൽ വെടിനിർത്തൽ രണ്ടാംദിനത്തിലേക്ക്; ഇന്ന് കൈമാറേണ്ട ബന്ദികളുടെ പട്ടിക ഇരുവിഭാഗവും പുറത്തുവിട്ടു

കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക്​ നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു

Update: 2023-11-25 00:55 GMT

തെല്‍ അവിവ്: താൽക്കാലിക വെടിനിർത്തലി​ന്‍റെ ഒന്നാംദിനം വിജയകരം. 13 ഇസ്രായേലികൾ ഉൾപ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്​തീൻ തടവുകാരെ ഇസ്രായേലും കൈമാറി. വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്ന്​ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക്​ നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു.

​വെടിനിർത്തൽ കരാ​ർ പ്രകാരമുള്ള 13 ഇസ്രായേലികൾക്കു പുറമെ 11 താ​യ്‍ല​ൻ​ഡ് ​പൗ​ര​ന്മാ​രെയും ഒരു ഫിലിപ്പി​നോയേയുമാണ് ഹ​മാ​സ് വിട്ടയച്ചത്. ഇ​വ​രെ റെ​ഡ് ക്രോ​സ് ഏ​റ്റു​വാ​ങ്ങി ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി​വ​ഴി ഇ​സ്രാ​യേ​ലി​ന് ​കൈമാ​റി. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇ​സ്രാ​യേ​ൽ വി​ട്ട​യ​ച്ചത്. കി​ഴ​ക്ക​ൻ ജ​റൂ​സ​ലെം, വെ​സ്റ്റ് ബാ​ങ്കി​ലെ നബ്ലൂസ്, റാ​മ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലെ 24 സ്ത്രീ​ക​ളും 15 കൗ​മാ​ര​ക്കാ​രു​മാ​ണ് ഇസ്രായേല്‍ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫ​ല​സ്തീ​നി​ക​ൾ. വർഷങ്ങളായി ഇസ്രായേലി ജയിലിൽ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു.

Advertising
Advertising

48 നാളുകൾ വെടിയൊച്ചകൾ ഉയർന്ന, പതിനായിരങ്ങൾ മരിച്ചുവീണ ഗസ്സ ആയിരുന്നില്ല ഇന്നലെ രാത്രിയിൽ.മരണത്തിനും വേദനയ്ക്കും പകരം സന്തോഷവും ആഹ്ളാദവും നിറഞ്ഞ രാവായിരുന്നു ഫലസ്​തീനികൾക്കിത്​. മലക് സൽമ, സാറ അബ്​ദുല്ല എന്നിവരുൾപ്പെടെ വനിതകൾ ഫലസ്​തീനിൽ എത്തിയപ്പോൾ ദൈവത്തെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം പ്രകമ്പനം കൊണ്ടു.

ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്​ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണ. ഇന്ന്​ കൈമാറേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക ഇരു വിഭാഗവും പരസ്​പരം കൈമാറി. 150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ വ്യവസ്​ഥ. നാല് ദിവസത്തെ താൽകാലിക വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി നിരവധി ട്രക്കുകൾ ഗസ്സയിലേക്കെത്തി. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ കൈമാറുമെന്ന ഈജിപ്​ത്​ പ്രഖ്യാപനവും ഇന്നലെ നടപ്പായി. ആദ്യദിനം വ്യവസ്​ഥകൾ പാലിക്കാനായതിൽ അമേരിക്കൻ പ്രസിഡന്‍റ് ബൈഡനും വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ആഹ്ളാദം പ്രകടിപ്പിച്ചു. സമഗ്ര വെടിനിർത്തൽ വേണമെന്ന ആവശ്യത്തോട്​ ഇസ്രായേൽ അനുകൂലമായി ഇനിയും പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News