നൂറു വര്‍ഷം മുന്‍പ് മരണമടഞ്ഞു; ഇന്നും കേടുപാടുകളില്ലാത്ത മൃതശരീരം, ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി: വീഡിയോ

ഒരു ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുന്നത് കാണാം

Update: 2022-08-10 06:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെയ്റോ: പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഈജിപ്തുകാര്‍. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ മമ്മിയാക്കി സൂക്ഷിക്കുന്ന രീതി അവര്‍ പിന്തുടര്‍ന്നിരുന്നു. ഈജിപ്തിലെ മമ്മികള്‍ എപ്പോഴും ദുരൂഹത സമ്മാനിക്കുന്നതായിരുന്നു. ഇപ്പോഴിതാ മറ്റൊരു മമ്മിയാണ് വാര്‍ത്തയാകുന്നത്. 100 വര്‍ഷം മുന്‍പ് രണ്ടാം വയസില്‍ മരിച്ച ഒരു പെണ്‍കുട്ടിയാണ് ലോകത്തിന് കൗതുകമാകുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കേടുപാടുമില്ലാതെയാണ് മൃതശരീരമുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി എന്നാണ് ഇതറിയപ്പെടുന്നത്.

റൊസാലിയ ലൊംബാര്‍ഡോ എന്ന കുട്ടിയുടേതാണ്. ഈ മമ്മി. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബസ് ഓഫ് പലേര്‍മോയിലാണ് 'സ്ലീപ്പിങ് ബ്യൂട്ടി' എന്ന് വിശേഷിപ്പിക്കുന്ന സുന്ദരമായ മമ്മി സൂക്ഷിച്ചിരിക്കുന്നത്.


ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ആയിരുന്നു റൊസാലിയയുടെ ജനനം. ഇറ്റാലിയന്‍ മിലിട്ടറി ജനറലായ മാരിയോ ലൊംബാര്‍ഡോയിരുന്നു റൊസാലിയയുടെ പിതാവ്. 1918 ഡിസംബര്‍ 13 ന്. എന്നാല്‍ രണ്ട് വയസ് തികയുന്നതിന് മുമ്പേ തന്നെ ഗുരുതരമായ ഒരു രോഗം മാധിച്ച് റൊസാലിയ മരിച്ചു. അവളുടെ മാതാപിതാക്കള്‍ക്ക് ഈ ദുഃഖം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഓമനിച്ചു കൊതി തീരും മുന്‍പെയാണ് മകളെ അവള്‍ക്ക് നഷ്ടമായത്. മകളുടെ വേര്‍പാട് അവര്‍ക്ക് സഹിക്കാനായില്ല. പിതാവ് മാരിയോ ലൊംബാര്‍ഡോ മകളുടെ മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍ എല്ലാം ദിവസവും മകളെ കാണാനാകുമല്ലോ എന്നായിരുന്നു ലൊംബാര്‍ഡോ ചിന്തിച്ചത്.

പ്രത്യേക രാസപദാര്‍ഥങ്ങളുടെ സഹായത്തോടെ ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എംബാം ചെയ്തുവെച്ചിരിക്കുന്ന റൊസാലിയയുടെ മൃതദേഹം കണ്ണു തുറന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അധികൃതര്‍ ഇതിന് കൃത്യമായ വിശദീകരണവും പിന്നീട് നല്‍കി. റൊസാലിയയുടെ കണ്ണുകളില്‍ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്നായിരുന്നു വിശദീകരണം.


ഒരു ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുന്നത് കാണാം. എങ്കിലും ഇത്രയും നാളും എങ്ങനെയാണ് ഒരു മൃതദേഹം അഴുകാതെ ഇരിക്കുന്നതെന്നാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. അതിനാൽ തന്നെ ശാസ്ത്രലോകത്തിനു തന്നെ റൊസാലിയ ഒരു ദുരൂഹതയാണ്. കപ്പുച്ചിൻ കാറ്റകോംബ്സില്‍ 8000ത്തിലധികം മൃതദേഹങ്ങള്‍ മമ്മി രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 163 കുട്ടികളും ഇതിലുള്‍പ്പെടുന്നു. സിസിലിയിലെ കുട്ടികളുടെ മമ്മികൾക്ക് പിന്നിലെ നിഗൂഢത പരിഹരിക്കാൻ കഴിഞ്ഞ ജനുവരിയില്‍ ശാസ്ത്രജ്ഞരെ വിളിച്ചിരുന്നു. കുട്ടികളുടെ മമ്മികള്‍ സിങ്ക്, ആസിഡ്, ആൽക്കഹോൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ആൽഫ്രെഡോ സലാഫിയയാണ് എംബാമിംഗ് നടത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News