കുടിയേറ്റം നിയന്ത്രിക്കാൻ വീണ്ടും കനത്ത നടപടിയുമായി യു.കെ

കുടുംബാംഗത്തിന്റെ വിസ സ്​പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കി

Update: 2024-04-12 10:33 GMT
Editor : Anas Aseen | By : Web Desk
Advertising

യു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ കനത്ത നടപടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. കുടുംബാംഗത്തിന്റെ വിസ സ്​പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കി. നിലവിലെ വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു വ്യാഴാഴ്ച ഉത്തരവിറക്കി. 55 ശതമാനത്തിലേറെ വർധനയാണ് നടപ്പാക്കിയത്. 2025 ൽ ഇത് 38,700 പൗണ്ടായി വർധിപ്പിക്കുമെന്നാണ് സൂചന.

ഇമിഗ്രേഷൻ സംവിധാനത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ ആഴ്ചകൾക്ക് മുമ്പാണ് ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചത്. അതിൽ നടപടികൾ തുടരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. 2023 മേയിൽ സ്റ്റുഡന്റ് വിസയിൽ കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ഈ വർഷം യു.കെയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാരിന്റെ നടപടികളെന്നാണ് വിലയിരുത്തൽ. ഋഷി സുനകിന്റെ പാർട്ടിക്ക് വിജയത്തുടർച്ചയുണ്ടാകില്ലെന്ന് സർവെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News