രണ്ടുവയസ്സുകാരനെ ജീവനോടെ വിഴുങ്ങി; കല്ലെറിഞ്ഞപ്പോൾ തിരികെ തുപ്പി ഹിപ്പൊപ്പൊട്ടാമസ്

തലയിൽ കടന്നു പിടിച്ചാണ് കുട്ടിയെ ഹിപ്പൊ വായിലേക്കിട്ടത്

Update: 2022-12-18 13:15 GMT

രണ്ടുവയസ്സുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. ഉഗാണ്ടയിലെ എഡ്വേർഡ് തടാകത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോൾ ഇഗ എന്ന കുട്ടിയെയാണ് ഹിപ്പൊ വിഴുങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ കല്ലെടുത്തെറിഞ്ഞപ്പോൾ കുട്ടിയെ ഹിപ്പൊ തിരികെ തുപ്പുകയും ചെയ്തു.

തലയിൽ കടിച്ചാണ് കുട്ടിയെ ഹിപ്പൊ വായിലേക്കിട്ടത്. കുട്ടിയുടെ ശരീരത്തിന്റെ പകുതിയും വായിലാക്കുകയും ചെയ്തു. ആ സമയം അതുവഴി പോകുകയായിരുന്ന ക്രിസ്പാസ് ബഗോൺസ ഇതു കണ്ട് കല്ലുകൾ പെറുക്കി എറിഞ്ഞപ്പോൾ കുട്ടിയെ ഹിപ്പൊ തിരികെ തുപ്പി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ റാബീസ് വാക്‌സീൻ എടുത്ത ശേഷം തിരികെ അയച്ചു.

Advertising
Advertising

സംഭവത്തെ തുടർന്ന് ക്വീൻ എലിസബത്ത് നാഷണൽ പാർക്കിന് സമീപമുള്ള കത്വേ കബാടൊരോയിലെ താമസക്കാരോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News