ഇപ്പോള്‍ ടിവിയും ഫ്രിഡ്ജും കാറും വാങ്ങരുത്, പണം കരുതിവെയ്ക്കൂ: ജെഫ് ബെസോസ്

പണം സൂക്ഷിച്ചു ചെലവാക്കാനും വരും മാസങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുമാണ് ജെഫ് ബെസോസിന്‍റെ നിര്‍ദേശം

Update: 2022-11-20 12:18 GMT
Advertising

ന്യൂയോര്‍ക്ക്: സാമ്പത്തികമാന്ദ്യം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ടിവി, ഫ്രിഡ്ജ്, കാർ തുടങ്ങിയ വിലകൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്നാണ് ജെഫ് ബെസോസിന്‍റെ ഉപദേശം.

പണം സൂക്ഷിച്ചു ചെലവാക്കാനും വരും മാസങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുമാണ് അമേരിക്കക്കാര്‍ക്ക് ജെഫ് ബെസോസിന്‍റെ നിര്‍ദേശം. പുതിയ കാര്‍, ടിവി, ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങാന്‍ നിലവില്‍ പണം ചെലവഴിക്കുന്നത് അമേരിക്കയിലെ കുടുംബങ്ങള്‍ വേണ്ടെന്നുവെയ്ക്കണം. കൂടുതൽ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. പല മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും ബെസോസ് പറഞ്ഞു.

തന്റെ 12400 കോടി ഡോളർ ആസ്തിയിൽ നിന്നും ഭൂരിഭാഗവും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ജെഫ് ബെസോസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സാമൂഹ്യവും രാഷ്ട്രീയവുമായ ഭിന്നതകള്‍ക്കെതിരെ മാനവരാശിയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകളെ പിന്തുണയ്ക്കാനും പണം ചെലവഴിക്കും. അതേസമയം തന്‍റെ സ്വത്തിന്‍റെ എത്ര ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുകയെന്ന് ജെഫ് ബെസോസ് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ ജെഫ് ബെസോസ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന്‍റെ എക്സിക്യുട്ടീവ് പ്രസിഡന്‍റാണ്. ആമസോണ്‍ സി.ഇ.ഒ പദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചത് കഴിഞ്ഞ വര്‍ഷമാണ്. ആമസോൺ അടക്കമുള്ള വൻകിട കമ്പനികള്‍ പതിനായിരക്കണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടയിലാണ് ജെഫ് ബെസോസ് പണം കരുതിവെയ്ക്കാന്‍ ആളുകള്‍ക്ക് മുന്‍കരുതല്‍ നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

Summary- Amazon founder and billionaire Jeff Bezos recently warned consumers and businesses that they should consider postponing large purchases during the holiday season as an economic recession might be in the offing

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News