'ജയിച്ചവർക്കൊപ്പമല്ല തോറ്റവർക്കൊപ്പം ഇരിക്കാനാണ് ഇഷ്ടം'; ട്രംപ് പറയുന്നത്...

''വലിയ വിജയം നേടിയ ആളുകൾ അവരുടെ വിജയകഥകൾ പറയുന്നത് കേൾക്കാൻ എനിക്ക് കഴിയില്ല. പകരം എന്റെ വിജയകഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് എനിക്ക് ഇഷ്ടം"

Update: 2026-03-29 08:04 GMT

മിയാമി: ജീവിതത്തിൽ വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.  

മറ്റുള്ളവരുടെ വിജയഗാഥകൾ കേട്ടിരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം മടുപ്പിക്കുന്ന കാര്യമാണെന്ന് ട്രംപ് പറഞ്ഞു.

"എനിക്ക് പരാജയപ്പെട്ടവർക്കൊപ്പം ഇരിക്കാനാണ് ഇഷ്ടം. അത് എന്നെ കൂടുതൽ മെച്ചപ്പെട്ടവനായി തോന്നിപ്പിക്കും. വലിയ വിജയം നേടിയ ആളുകൾ അവരുടെ വിജയകഥകൾ പറയുന്നത് കേൾക്കാൻ എനിക്ക് കഴിയില്ല. പകരം എന്റെ വിജയകഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് എനിക്ക് ഇഷ്ടം"- ട്രംപ് സദസ്സിനോട് പറഞ്ഞു. 

Advertising
Advertising

പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകനേതാക്കളിൽ ഇന്ന് ഏറ്റവും കുറവുള്ള നേതൃഗുണം എന്താണെന്ന ചോദ്യത്തിന് 'വിജയം'ആണെന്നും അദ്ദേഹം മറുപടി നല്‍കി.  വിജയത്തെയും പരാജയത്തെയും അദ്ദേഹം സ്പോർട്സുമായി താരതമ്യപ്പെടുത്തി. ജീവിതത്തിലെ മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി കായികരംഗത്ത് ഫലങ്ങൾ വേഗത്തിലറിയാമെന്ന് അദ്ദേഹം പറഞ്ഞു.

'ഇവിടെ ധാരാളം തോറ്റവരുണ്ട്, മിക്കവരും തോറ്റവരാണ്'- എന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെയുള്ളവരുടെ കൂടെയിരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന തന്റെ മുൻപത്തെ പരാമർശത്തെക്കുറിച്ചും സംസാരിച്ചു. പിന്നീട് ഞാൻ വെറുതെ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, ഉടൻ തന്നെ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.  

സദസ്സിലുള്ളവർക്ക് എന്ത് വിഷയത്തെക്കുറിച്ചും, അത് ലൈംഗികതയോ മറ്റെന്തെങ്കിലുമോ ആയിക്കോട്ടെ തന്നോട് ചോദിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചോദ്യോത്തര വേള ആരംഭിച്ചത്.  ഇറാനിൽ പുതുതായി നിയമിതനായ പരമോന്നത നേതാവ് മുജ്താബ ഖമനേയി മരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സമീപകാല യുഎസ് സൈനിക നടപടികൾ ഇറാനിലെ നേതൃത്വത്തെ ഫലപ്രദമായി തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News