ഈ നാട്ടില്‍ ജനിക്കാനും മരിക്കാനും അനുമതിയില്ല!; കാരണമിതാണ്...

പ്രസവ തീയതി അടുക്കുമ്പോൾ പട്ടണത്തിലെ ഗർഭിണികളായ സ്ത്രീകൾ 1000 കിലോമീറ്റർ അകലെയുള്ള ട്രോംസയിലേക്ക് മാറ്റും

Update: 2025-11-06 08:02 GMT
Editor : ലിസി. പി | By : Web Desk

Photo|Canva

നോർവ: ജനിക്കാനും മരിക്കാനും അനുമതിയില്ലാത്ത ഒരു നാട്..വിശ്വസിക്കാൻ പ്രയാസമുണ്ടോ.എന്നാൽ നോർവയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ ലോങ്‌ ഇയർബൈന്‍ എന്ന പട്ടണത്തിലാണ് വിചിത്രമായ നിയമമുള്ളത്. ആർട്ടിക്ക് സർക്കിളിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലോങ്‌ ഇയർബൈന്‍ ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരമാണ്. കഠിനമായ തണുപ്പ് കാലാവസ്ഥയുള്ള ഇവിടെ 2000 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

മരിക്കാൻ അനുവാദമില്ലാത്ത പട്ടണം

1950 കളിലാണ് ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന സത്യം കണ്ടെത്തിയത്. പട്ടണത്തിലെ ശ്മശാനങ്ങളിൽ പതിറ്റാണ്ടുകളായി അടക്കം ചെയ്തിട്ടുള്ള മൃതദേഹങ്ങൾ അഴുകിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുുള്ളത്. അതി ശൈത്യം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. തണുത്ത കാലാവസ്ഥ മൂലം സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ഏതാണ്ട് നിലക്കും.അതുകൊണ്ടുതന്നെ മനുഷ്യാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള ജൈവവസ്തുക്കൾ അഴുകകയില്ല.

Advertising
Advertising

50 വർഷങ്ങൾക്ക് ശേഷവും ശ്മശാനങ്ങളിൽ അടക്കിയിരിക്കുന്ന മൃതദേഹങ്ങളിൽ പലതും ഒരു കുഴപ്പവുമില്ലാതെ കാണപ്പെട്ടു. എന്നാൽ അതിലേറെ ഞെട്ടിക്കുന്ന ഒന്നായിരുന്നു മൃതദേഹങ്ങളിൽ ചിലതിൽ 1918ലെ സ്പാനിഷ് ഫ്‌ളൂ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വൈറസുകളും ബാക്ടീരയകളും പൂർണമായ അവസ്ഥയിൽ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.അതിനാൽ രോഗം ബാധിച്ച് ആരെങ്കിലും മരിച്ച് അടക്കം ചെയ്താല്‍ ആ ശരീരവും രോഗകാരിയായ അണുക്കളും നശിക്കില്ല.

ഇതിന് പിന്നാലെ 1950 ൽ നോർവീജിയൻ സർക്കാർ നിയമം പാസാക്കി. നഗരപരിധിയിൽ മരിക്കുന്നതും സംസ്‌കരിക്കുന്നതും നിയമവിരുദ്ധമാക്കി. നഗരപരിധിക്കുള്ളിൽ ആളുകൾ മരിക്കുന്നത് തടയുന്നതിനോടൊപ്പം തന്നെ ശ്മശാനങ്ങളിലേക്കുള്ള എല്ലാ പ്രവേശനവും അടക്കുകയും ചെയ്തു. എന്നാൽ മരണം മനുഷ്യന്റെ പരിധിയിൽ നിൽക്കുന്ന കാര്യമല്ലാത്തതിനാൽ ഇവിടെ മരിക്കുന്നവരെ 2000 കിലോമീറ്ററിലധികം അകലെയുള്ള നോർവീജിയൻ മെയിൻലാൻഡിലേക്ക് കൊണ്ടുപോകും. മരണം അടുക്കുന്നവരെയും മൃതദേഹങ്ങളെയും വിമാനമാർഗം അവർ ഉടൻ തന്നെ നോർവയിലേക്ക് വിമാനമാർഗം മാറ്റും.

പ്രസവിക്കാനും വിലക്ക്

ലോങ്‌ ഇയർബൈനില്‍ മരിക്കാൻ മാത്രമല്ല, ജനിക്കാനും വിലക്കുണ്ട്. ദ്വീപിൽ സ്ഥിരമായിട്ടുള്ള ആശുപത്രിയോ സങ്കീർണമായ പ്രസവങ്ങൾ കൈകാര്യം ചെയ്യാനുള്ള മെഡിക്കൽ സൗകര്യങ്ങൾ ഇല്ല. ഈ പട്ടണത്തിലെ ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ല. ഗർഭിണികളെ 36 ആഴ്ച പിന്നിട്ടാൽ 1000 കിലോമീറ്റർ അകലെയുള്ള നോർവയിലെ ട്രോംസയിലേക്ക് മാറ്റും. 2017ൽ ഒരു സ്ത്രീ ഇവിടെ പ്രസവിക്കാൻ ശ്രമിച്ചെങ്കിലും അവരെ തിരിച്ചയച്ചു. പട്ടണത്തിൽ ചെറിയൊരു ആശുപത്രി ഉണ്ടെങ്കിലും അവിടെ പ്രസവ വാർഡ് പോലുമില്ല.

ലോങ്‌ ഇയർബൈനില്‍ എങ്ങനെ എത്തിച്ചേരാം

ഒക്ടോബർ അവസാനം മുതൽ ഫെബ്രുവരി പകുതി വരെ പട്ടണത്തിൽ സൂര്യൻ ഉദിക്കാറില്ല. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ അർധരാത്രി സൂര്യൻ പ്രകാശിക്കും. വേനൽക്കാലത്ത് താപനില പരമാവധി 3-7 ഡിഗ്രി സെൽഷ്യസ് വരെയാണ് എത്തുന്നത്. ശൈത്യകാലത്ത് -20 ഡിഗ്രി സെൽഷ്യസിന് താഴെയാകും.

ലോങ് ഇയർബൈനിയിലേക്ക് എത്താനുള്ള വിമാനമാർഗം വഴി ഇവിടെ എത്തിച്ചേരാം.ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വിമാനത്താവളമാണ് സ്വാൽബാർഡ് വിമാനത്താവളം.സ്വാൽഹാർഡിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സർവീസുകളൊന്നുമില്ല. നഗരമധ്യത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഈ വിമാനത്താവളം. ഇവിടേക്ക് എത്തിച്ചേരാൻ ടാക്‌സികളും ലോക്കൽ ഷട്ടിൽ ബസുകളും ലഭ്യമാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News