'ആലീസിന് നിരവധി തവണ വെടിയേറ്റു, മക്കളുടെ മരണകാരണം ഇനിയും വ്യക്തമായില്ല'; കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്

തിങ്കളാഴ്ച രാവിലെയാണ് കാലിഫോർണിയയിലെ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്

Update: 2024-02-16 06:59 GMT
Editor : ലിസി. പി | By : Web Desk

കാലിഫോർണിയ: കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്.കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെന്റി(42), ഭാര്യ ആലീസ് പ്രിയങ്ക (40), അവരുടെ ഇരട്ട മക്കളായ നോഹ, നെയ്താൻ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ ആനന്ദ് സുജിത് ഹെന്റി ഭാര്യയെയും നാലുവയസുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കാലിഫോർണിയയിലെ സാൻ മാറ്റിയോയിലെ വീട്ടിലാണ് നാലുപേരെയും മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുന്നത്. ദമ്പതികളെ കുളിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിലും കുട്ടികളെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലീസിന്റെ ശരീരത്തിൽ ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ ഹെന്റിക്കിന്റെ ശരീരത്തിൽ ഒരു തവണയും വെടിയേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.കുളിമുറിയിൽ നിന്ന് 9 മില്ലിമീറ്റർ പിസ്റ്റളും ലോഡ് ചെയ്ത തോക്കും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപ് വാങ്ങിയ ഈ തോക്കിന് ലൈസൻസുമുണ്ട്.

Advertising
Advertising

എന്നാൽ കുട്ടികളുടെ മരണ കാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. അവരുടെ ശരീരത്തിൽ വെടിയേറ്റതിന്റെയോ മർദനത്തിന്റെയോ ലക്ഷണങ്ങളിലെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ്സാൻ മാറ്റിയോയിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ ഭാര്യയും ഭർത്താവും 4 വയസ്സുള്ള ഇരട്ട ആൺകുട്ടികളെയും കണ്ടെത്തിയത്. നാല് വർഷത്തിലേറെയായി ദമ്പതികൾ ഈ വീട്ടിൽ താമസിച്ചിരുന്നതായും ഇരുവരും തമ്മിൽ സ്‌നേഹത്തിലയിരുന്നതായും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News