സൈക്കിളിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രക്കിടിച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനിയാണ് മരിച്ചത്

Update: 2022-11-27 12:58 GMT

കാനഡയിലെ ടൊറന്‍റോയില്‍ സൈക്കിളിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രക്കിടിച്ച് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനിയാണ് മരിച്ചത്. ഇടിച്ചതിനു ശേഷം അൽപദൂരം സൈക്കിൾ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അന്വേഷണത്തിന് കൂടുതൽ സമയമെടുക്കുമെന്നും പെട്ടന്നൊരു നടപടിയെടുക്കാൻ സാധിക്കില്ലെന്നും ടൊറന്റോ പൊലീസ് വക്താവ് അറിയിച്ചു.

2021ലാണ് കാർത്തിക് കാനഡയിലെത്തുന്നത്. കാനഡയിലെ ഷെറിഡൻ കോളേജ് വിദ്യാർഥിയാണ്. കാർത്തികിന്റെ മരണത്തിൽ കോളേജ് അധികൃതർ അനുശോചനം രേഖപ്പെടുത്തി. ഉടനെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും സംസ്‌കാരച്ചടങ്ങുകൾ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു. 

Advertising
Advertising

സെപ്തംബറിൽ കാനഡയിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചിരുന്നു. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയും ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് മരിച്ചത് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ കാർത്തിക് വാസുദേവ് എന്ന 21 കാരനും ഏപ്രിലിൽ വെടിയേറ്റ് മരിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News