'ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ': ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നൽകാൻ ഇറാൻ സായുധ സേന സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

Update: 2026-01-29 02:43 GMT

തെഹ്റാന്‍: അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍.

വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നൽകാൻ ഇറാൻ സായുധ സേന സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് അതേനാണയത്തിലുള്ള ഇറാന്റെ മറുപടി.  

''ഇറാനെതിരെ കര, കടൽ, ആകാശം എന്നിങ്ങനെ ഏതുമാർഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായി മറുപടി നൽകാൻ കാഞ്ചികളിൽ വിരലമർത്തിക്കൊണ്ട് തന്നെ നമ്മുടെ ധീരരായ സായുധ സേന സജ്ജരായിക്കഴിഞ്ഞു''- അബ്ബാസ് അരാഗ്ചി ബുധനാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. 

Advertising
Advertising

കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേൽ നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന സൈനിക ആക്രമണത്തിൽ നിന്ന് ഇറാൻ വിലപ്പെട്ട പാഠങ്ങൾ പഠിച്ചുവെന്ന് അരാഗ്ചി പറഞ്ഞു. 12 ദിവസം നീണ്ടുനിന്ന അന്നത്തെ ആക്രമണത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങൾ, കൂടുതൽ ശക്തമായും ആഴത്തിലും പ്രതികരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം, പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്നാണ്  ട്രംപിന്റെ മുന്നറിയിപ്പ്.  വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽ പടയാണ് ഇറാനെ നേരിടാൻ സജ്ജമാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.    

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News