വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രായേൽ; എല്ലാ അതിർത്തികളും തുറക്കണമെന്ന് യുഎൻ

ഹമാസുമായി പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ​ഗസ്സയിൽ പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

Update: 2025-11-08 03:43 GMT

Photo| Reuters

തെൽ അവീവ്: ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ​ഡൊണാൾഡ്​ട്രംപ്​.ഇസ്രായേൽ നിയന്ത്രണത്തിലുള്ള യെല്ലോ ലൈനിലെ തുരങ്കങ്ങളിൽ കഴിയുന്ന ഹമാസ്​ പോരാളികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണ്. ഇന്നലെ, ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്രായേലിന് കൈമാറി. റഫ ഉൾപ്പടെ ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും ഉടൻ തുറക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.

ഹമാസുമായി പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ​ഗസ്സയിൽ പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇടക്കാല സേനയ്ക്ക് രണ്ട് വർഷം ഭരണച്ചുമതല നൽകുന്ന ചർച്ചകൾ യുഎസ് രക്ഷാസമിതിയിൽ ആരംഭിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Advertising
Advertising

ഈ​ജി​പ്ത്, ഖ​ത്ത​ർ, യു.എ.ഇ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ 20,000 സൈ​നി​ക​രാ​ണ് എ​ത്തു​ക. ഹ​മാ​സി​ന്റെ നി​രാ​യു​ധീ​ക​ര​ണ​വും വിദേശസേനയുടെ ചു​മ​ത​ല​യാ​കും.

വെടിനിർത്തൽ നിലവിൽവന്ന ശേഷം 190ലേറെ ആക്രമണങ്ങളിലായി 240 ഫലസ്തീനികളാണ്​ ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഇസ്രയേൽ സൈന്യം നിലയുറപ്പിച്ച യെല്ലോ ലൈനിലെ തുരങ്കങ്ങളിൽ കഴിയുന്ന 150ലേറെ വരുന്ന പോരാളികളുടെ സുരക്ഷിത മോചനം സംബന്ധിച്ച ചർച്ച തുടരുന്നതായി മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. ആയുധങ്ങൾ ഉപേക്ഷിച്ചാൽ ഇവർക്ക്​ സുരക്ഷിത പാത ഒരുക്കാം എന്ന നിർദേശത്തിൽ ഊന്നിയാണ്​ ചർച്ച. എന്നാൽ തുരങ്കങ്ങൾ തകർത്ത്​ ഹമാസിനെ നിരായുധീകരിക്കും വരെ ആക്രമണം തുടരുമെന്ന്​ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്​സ്​ ഭീഷണി മുഴക്കി.

കഴിഞ്ഞ ദിവസം, പുതുതായി കണ്ടെടുത്ത ഒരു ബന്ദിയുടെ മൃതദേഹം കൂടി ഫലസ്തീൻപേരാളികൾ​ ഇസ്രയേലിന്​ കൈമാറി. ഇസ്​ലാമിക്​ ജിഹാദാണ്​ മൃതദേഹം റെഡ്​ക്രോസ്​ സംഘം മുഖേന ഇസ്രയേലിന്​ കൈമാറിയത്​. ഇനി 5 മൃതദേഹങ്ങൾ കൂടിയാണ് ​കൈമാറാനുള്ളത്​. റഫ ഉൾപ്പെടെ മുഴുവൻ അതിർത്തികളും തുറന്ന്​ ഗസ്സയിലേക്ക്​ ഉദാരമായ സഹായം ലഭ്യമാക്കിയില്ലെങ്കിൽ പട്ടിണിയും ദുരിതവും സങ്കീർണമാകുമെന്ന്​ യുഎൻ ​​സെക്രട്ടറി ജനറൽ ആൻറണി​യോ ഗുട്ടറസ്​ പറഞ്ഞു.

അതിനിടെ, അ​ബ്ര​ഹാം ഉ​ട​മ്പ​ടി​യി​ലേ​ക്ക് ക​സാ​ഖ്സ്താ​നും സന്നദ്ധത അറിയിച്ചത്​ നേട്ടമാണെന്ന് ട്രംപ്​ പറഞ്ഞു. ഇ​സ്രാ​യേ​ലും അ​റ​ബ്, മു​സ്‍ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ ബ​ഹ്റൈ​ൻ, മൊ​റോ​ക്കോ, സു​ഡാ​ൻ, യു.എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ ചേ​ർ​ന്നി​രു​ന്നു. 1992 മു​ത​ൽ ത​ന്നെ ക​സാ​ഖ്സ്താ​ന് ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​മു​ള്ള​ രാജ്യം കൂടിയാണ്​.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News