സിറിയയിലെ ദമസ്കസിൽ ഇസ്രായേൽ വ്യോമാക്രണം

വടക്കൻ ഗസ്സയിലെ കമാൽ അദ്‍‍വാൻ ആശുപത്രിക്ക് സമീപം ബോംബിട്ടു

Update: 2023-11-22 15:47 GMT
Editor : ലിസി. പി | By : Web Desk

ദമസ്കസ്: സിറിയയിലെ ദമസ്കസിൽ ഇസ്രായേൽ വ്യോമാക്രണം.  ജൂലാൻ കുന്നുകളിൽ നിന്നാണ് ഇസ്രായേൽ റോക്കറ്റുകൾ തൊടുത്തതെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ നെതുഅ, സരിത്,യിഫ്ത എന്നിവടങ്ങളിൽ ലബനാനിൽ നിന്ന് റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേൽ സേന അറിയിച്ചു.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിലാകാനിരിക്കെ ഗസ്സയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്.വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി പരിസരത്ത് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുകയാണ്. കമാൽ അദ്‍‍വാൻ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ ബോംബിട്ടു. ആക്രമണത്തില്‍  60 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേല്‍‍ക്കുകയും ചെയ്തു. 

Advertising
Advertising

ജബാലിയ അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 52 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ റഫയിൽ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേല്‍ സേന പിടിച്ചെടുത്ത അൽശിഫ ആശുപത്രിയിലെ രോഗികളെ തെക്കൻ ഗസ്സയിലേക്ക് മാറ്റുകയാണ്. ഡയാലിസിസ് രോഗികളെ റഫയിലേക്കും പരിക്കേറ്റവരെ ഖാൻ യുനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. അൽശിഫയിൽ കൊല്ലപ്പെട്ടവരെ ഖാൻ യൂനിസിൽ ഖബറടക്കി.തിരിച്ചറിയാത്ത നൂറോളം മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടമെടുത്ത് മറവ് ചെയ്തത്.

അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാണ്.നുസൈറത്ത് ക്യാന്പിലെ ഇസ്രായേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. തൂൽകറമിലും അസ്സൂനിലുമായി ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.ദെയ്ശെയ് അഭയാർഥി ക്യാന്പിൽ നിന്ന് ഇന്ന് മാത്രം 23 പേരെയാണ് ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News