ബെയ്റൂത്തിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം; മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു, ആറ് കെട്ടിടങ്ങൾ തകർന്നു

സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ വ്യോമാക്രമണത്തിൽ സിറിയൻ സൈനികനും കൊല്ലപ്പെട്ടു

Update: 2024-10-24 08:06 GMT
Editor : Jaisy Thomas | By : Web Desk

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം. ആറ് കെട്ടിടങ്ങൾ തകർന്നു. മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ വ്യോമാക്രമണത്തിൽ സിറിയൻ സൈനികനും കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയിലും കനത്ത വ്യോമാക്രമണം തുടരുകയാണ്. 200 ഓളം ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രയേലിന് നേരെ ഹിസ്ബുല്ലയും റോക്കാറ്റാക്രമണം കടുപ്പിച്ചു. ലബനാന് നേരെ ആക്രമണം തുടങ്ങിയ ശേഷമുള്ള ഇസ്രായേലിന്‍റെ ഏറ്റവും കനത്ത വ്യോമാക്രമണമാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂത്തിൽ നടന്നത്. ഇസ്രായേൽ ഫൈറ്റർ ജെറ്റുകൾ വ്യാപകമായി ബേംബ് വർഷിച്ചു. ബെയ്റൂത്തിലും തൈർ പട്ടണത്തിലും 3 മണിക്കൂറിനിടെ 17 തവണയാണ് സൈന്യം ബോംബാക്രമണം നടത്തിയത്. ബെയ്റൂത്തിൽ ജനവാസ മേഖലയിലായ ലയ്‍ലാക്കിയിൽ ആറ് കെട്ടിടങ്ങൾ നിലംപൊത്തി. തെക്കൻ ലബനാനിലെ ബിൻത് ജുബൈലിൽ മൂന്ന് ലബനാൻ സൈനികർ കൂടി കൊല്ലപ്പെട്ടു. യാതെർ പ്രദേശത്ത് നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സൈനികർ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ലബനാൻ സൈനികരാണ് കൊല്ലപ്പെട്ടത്.

Advertising
Advertising

കഴിഞ്ഞ ദിവസം സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ കഫർ സോസയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഒരു സിറിയൻ സൈനികനും കൊല്ലപ്പെട്ടു. 7 സൈനികർക്ക് പരിക്കേറ്റതായും സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ബെയ്റൂത്തിലെ അൽ സാഹെൽ ആുപത്രിക്കടിയിൽ പണവും സ്വർണവുമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക ഉപരോധം തുടങ്ങിയിട്ട് 20 ദിവസം പിന്നിട്ടു. മേഖലയിൽ ഇന്ന് 200 ഓളം ഫലസ്തീനി യുവാക്കളെയാണ് ഇസ്രായേൽ തടവിലാക്കിയത്.  ഇസ്രായേലിൽ സിംചത് തോറ ആഘോഷം നടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഹിസ്ബുല്ല വ്യാപക വ്യോമാക്രമണം നടത്തി. തെൽ അവീവിലേക്ക് നാല് മീഡിയം റൈഞ്ച് മിസൈലുകളച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം . തെൽ അവീവിനു പുറമെ ഹൈഫയിലും സമീപ പ്രദേശങ്ങളിലും ഹിസ്ബുല്ല വ്യാപകമായ റോക്കറ്റാക്രമണവും നടത്തി. ഹമാസ് ആക്രമണത്തിന്‍റെ വാർഷികത്തിൽ ഇസ്രായേൽ ജനത സിംചത് തോറ ആചരണത്തിലായിരുന്നു .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News