ഇസ്രായേൽ പ്രധാനമന്ത്രി ബെന്നറ്റ് റഷ്യയിൽ; നാളെ നടക്കുന്ന സമാധാനചർച്ചയിൽ മധ്യസ്ഥനായേക്കും

റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ് നടത്തി

Update: 2022-03-06 04:17 GMT
Editor : Lissy P | By : Web Desk
Advertising

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ് നടത്തി. യുക്രൈയിൻ വിഷയം പ്രധാനചർച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രൈയിൻ പ്രസിഡന്റ് വ്ളാദ്മിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

റഷ്യയുമായി ഇസ്രായേലിന്റ അടുത്ത ബന്ധം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുക്രൈൻ. നാളെ നടക്കുന്ന സമാധാനചർച്ചയിൽ ബെന്നറ്റ് മധ്യസ്ഥനായേക്കും. തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന ചർച്ചയിലും റഷ്യ ഇതുതന്നെ ആവർത്തിക്കാനാണ് സാധ്യത കൂടുതൽ. നഫ്താലി ബെന്നറ്റുമായും ചർച്ച നടത്തിയതായി സെലൻസ്‌കി ട്വീറ്റ് ചെയ്തു.

പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രെയിൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് രണ്ടുതവണ ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രെയ്ൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും അദ്ദേഹം സംസാരിച്ചു. ബെന്നറ്റ് തന്നെ വിളിച്ചെന്നും സംഭാഷണം തുടരുമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു.

അതേസമയം,  യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ സൈനികനടപടികൾ റഷ്യ ശക്തമാക്കി . ഇന്നലെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം കനത്ത അക്രമണം തുടരുകയാണ്.  ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ച ശേഷം ശക്തമായ അക്രമണമാണ് റഷ്യ തുടരുന്നത്. മരിയുപോൾ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. തെക്കൻ തീരമേഖല സമ്പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യ അക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ കിയവിന് നേരെ ഇന്നലെ രാത്രിയിലും വ്യോമാക്രമണമുണ്ടായി. നഗരത്തിന് ൩൦ കി.മീ അകലെ തമ്പടിച്ചിരിക്കുന്ന റഷ്യൻ സേന അതേ നില തുടരുകയാണ്.

യുക്രൈൻ സൈന്യവുമായി ഇവിടെ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ഇർപിനിലും മറ്റൊരു പ്രധാന നഗരമായ ചെർണോവിലും കനത്ത ബോംബാക്രമണമാണ് നടന്നത്. റഷ്യൻ വിമാനങ്ങൾ വെടിവെച്ചിടുന്നതിന്റെയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റേയും ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. വിദേശത്ത് നിന്ന് റഷ്യക്കെതിരെ പോരാടാനായി 66000പേർ രാജ്യത്ത് തിരികെയെത്തി എന്ന് യുക്രൈൻ അവകാശപ്പെട്ടു. അതേസമയം യുക്രെയിന് മീതെ വ്യോമപാത ആര് വിലക്കിയാലും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന ഭീഷണിയുമായി ഇന്നലെ പുടിൻ രംഗത്തെത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News