Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
റോം: വരാനിരിക്കുന്ന വർഷം ഈ വർഷത്തെക്കാൾ കഠിനമാകുമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രസ്താവന ചർച്ചയാകുന്നു. പലാസോ ചിഗിയിൽ നടന്ന ഒരു യോഗത്തിൽ തന്റെ ഓഫീസ് ജീവനക്കാരോടുള്ള സംസാരത്തിലാണ് മേലോണിയയുടെ പ്രസ്താവന.
'കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ വിഷമിക്കേണ്ട, അടുത്ത വർഷം ഇതിലും മോശമായിരിക്കും. അതിനാൽ, ഈ അവധിക്കാലം വിശ്രമിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. കാരണം ഈ അസാധാരണ രാജ്യത്തിന്റെ വെല്ലുവിളികളോട് നമ്മൾ തുടർന്നും പ്രതികരിക്കണം.' മെലോണി പറഞ്ഞു.
— 🇮🇹 La primera ministra italiana, Giorgia Meloni: 2025 ha sido difícil para todos nosotros, pero no se preocupen, el próximo año será mucho peor. pic.twitter.com/AzlPvH23Wy
— Al Furkán (@AngelVazquez40) December 25, 2025
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് പല ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. യൂറോപ്പിലെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി സൂചന നൽകുന്നുണ്ടോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഈ വർഷത്തെ അവസാന കാബിനറ്റ് യോഗത്തിന് സർക്കാർ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.
യുക്രൈനിന് ആയുധ വിൽപ്പനയ്ക്കുള്ള അംഗീകാരം നൽകുന്നതിനുള്ള ദീർഘകാലമായി കാത്തിരുന്ന ഉത്തരവ് യോഗം ചർച്ച ചെയ്യും. എന്നാൽ ഈ നടപടിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നോർത്തേൺ ലീഗ് പാർട്ടി സമ്മർദ്ദം ചെലുത്തുകയാണ്. എന്നാൽ ഈ വിഷയത്തിൽ ആഭ്യന്തര വിയോജിപ്പുണ്ടെന്ന അവകാശവാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ.