ജപ്പാൻ പ്രധാനമന്ത്രിക്കുനേരെ ബോംബാക്രമണം; തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫുമിയോ കിഷിദയെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്

Update: 2023-04-15 05:52 GMT
Editor : Shaheer | By : Web Desk

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയെ ലക്ഷ്യമിട്ട് സ്‌ഫോടനം. പടിഞ്ഞാറൻ വകയാമയിൽ കിഷിദയുടെ ഒരു പരിപാടിക്കുനേരെയാണ് അക്രമി ബോംബെറിഞ്ഞത്. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചെങ്കിലും കിഷിദയ്ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ഉടൻ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

വകായാമയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു ഫുമിയോ കിഷിദ. ഇവിടെ സൈകാസാക്കി ഫിഷിങ് ഹാർബറിൽ ഭരണകക്ഷി സ്ഥാനാർത്ഥിക്കു വോട്ട് തേടുന്നതിനിടെയാണ് ബോംബാക്രമണമുണ്ടായത്. ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വെളുത്ത പുക ഉയരുകയും ചെയ്തു. ഇവിടെ തടിച്ചുകൂടിയുന്നവർ ചിതറിയോടുന്നതിനിടെ കിഷിദയെ അംഗരക്ഷകർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

Advertising
Advertising

സംഭവത്തിനു പിന്നാലെ പരിസരത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20നും 30നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവാണ് പിടിയിലായത്. സ്‌ഫോടനത്തെക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസോ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ജൂലൈയിലാണ് മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആബെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജപ്പാനെ പിടിച്ചുകുലുക്കിയ സംഭവത്തിനു പിന്നാലെ രാജ്യത്തെ പ്രമുഖ പൊലീസ് മേധാവികൾ കൂട്ടത്തോടെ രാജിവയ്ക്കുകയും വി.വി.ഐപികളുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

Summary: Japanese PM Fumio Kishida evacuated from a port in Wakayama after a 'smoke bomb' blast thrown during speech

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News