അദാനിക്കും അംബാനിക്കുമല്ല, ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ജെഫ് ബെസോസിന് - റിപ്പോര്‍ട്ട്

ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി 23 ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്

Update: 2023-03-23 02:28 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: ആഗോള ഓൺലൈൻ റീട്ടെയിറായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന് കഴിഞ്ഞവർഷം നഷ്ടപ്പെട്ടത് 70 ബില്യൻ ഡോഡോളറിന്റെ വ്യക്തിഗത സ്വത്തെന്ന് ഹുറൂൺ റിച്ച് ലിസ്റ്റ് 2023. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും നഷ്ടപ്പെട്ടതിനേക്കാൾ കൂടുതലാണ് യുഎസ് കോടീശ്വരനായ ജെഫ് ബെസോസിന് നഷ്ടപ്പെട്ടത്. 70 ബില്യൻ ഡോളർ കുറഞ്ഞെങ്കിലും 118 ബില്യൻ ഡോളറാണ് ജെഫ് ബെസോസിന് ആകെ ആസ്തി.

മുകേഷ് അംബാനിക്ക് 21 ബില്യൺ ഡോളർ നഷ്ടമായപ്പോൾ ഗൗതം അദാനിക്കും കുടുംബത്തിനും 28 ബില്യൺ ഡോളറിന്റെ വ്യക്തിഗത സ്വത്ത് നഷ്ടമായി. ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ സ്ഥാനം പിടിക്കാനായാണ് മുകേഷ് അംബാനിക്ക് മാത്രമാണ്. ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി 23 ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിയുടെ വീഴ്ച.

ആസ്തിയിൽ കുറവ് രേഖപ്പെടുത്തിയവരുടെ പട്ടികയിൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 157 ബില്യൺ ഡോളറാണ്. സമ്പത്തിൽ നിന്ന് 48 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിളിന്റെ സഹസ്ഥാപകനായ സെർജി ബ്രിൻ 72 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തിന് 44 ബില്യൺ ഡോളറിന്റെ വ്യക്തിഗത സ്വത്താണ് നഷ്ടപ്പെട്ടത്. 75 ബില്യൺ ഡോളറിന്റെ ആസ്തിയും 41 ബില്യൺ ഡോളറിന്റെ സമ്പത്ത് മാറ്റവുമായി ലാറി പേജ് നാലാം സ്ഥാനത്താണ്.

എന്നാൽ ആഗോളതലത്തിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ എട്ട്ശതമാനം ഇടിവാണുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു. ഹുറൂൺ പട്ടിക പ്രകാരം 2022ൽ 3384 ആയിരുന്ന ശതകോടീശ്വരന്മാരുടെ എണ്ണം ഈ വർഷമായതോടെ 3112 ആയി കുറഞ്ഞു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News