ചോദ്യം പിടിച്ചില്ല; റിപ്പോര്‍ട്ടറെ തെറിവിളിച്ച് ബൈഡന്‍

ഫോക്‌സ് ന്യൂസ് ചാനൽ റിപ്പോർട്ടർ പീറ്റർ ഡൂസിയാണ് പ്രസിഡണ്ടിനെ കുഴക്കിയ ചോദ്യം ചോദിച്ചത്

Update: 2022-01-27 12:00 GMT

തന്നെ കുഴക്കുന്ന ചോദ്യം ചോദിച്ച റിപ്പോർട്ടർക്കെതിരെ പൊട്ടിത്തെറിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച പത്രപ്രവര്‍ത്തകന്‍റെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഫോക്‌സ് ന്യൂസ് ചാനൽ റിപ്പോർട്ടർ പീറ്റർ ഡൂസിയാണ് പ്രസിഡണ്ടിനെ കുഴക്കിയ ചോദ്യം ചോദിച്ചത്.

കഴിഞ്ഞ 40 വർഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് രാജ്യത്തുള്ളത് എന്നും ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വലിയൊരു രാഷ്ട്രീയ ബാധ്യതയാവില്ലേ എന്നുമാണ് ഡൂസി ചോദിച്ചത്. എന്നാൽ ഡൂസിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച ബൈഡൻ പരിഹാസരൂപേണ തലകുലുക്കിയ ശേഷം പണപ്പെരുപ്പം രാജ്യത്തിന് വലിയ ഒരാസ്തിയാണ് എന്ന് പറയുകയും റിപ്പോർട്ടറെ അസഭ്യം പറയുകയുമായിരുന്നു.

Advertising
Advertising

ബൈഡൻ റിപ്പോർട്ടറെ ചീത്തവിളിക്കുന്നത് ക്യാമറയിൽ പതിഞ്ഞതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ബൈഡനെതിരെ വലിയ വിമർശനങ്ങളാണ് അമേരിക്കയില്‍ ഉയരുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News