ഉച്ചകോടി വേദിയില്‍ തീപ്പൊരി പ്രസംഗം , ഉറക്കത്തിലേക്ക് വഴുതിവീണ് ജോ ബൈഡന്‍; വീഡിയോ വൈറല്‍

ബാർബഡോസ് പ്രധാനമന്ത്രി മിയമോട്‌ലിയുടെ തീപ്പൊരി പ്രസംഗം നടക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡണ്ട് ഉറക്കത്തിലേക്ക് വഴുതി വീണത്

Update: 2021-11-03 12:07 GMT

ഗ്ലാസ്‌ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതിവീണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയിലാണ് ബൈഡൻ ഉറങ്ങിപ്പോയത്. ബൈഡൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഉച്ചകോടി വേദിയിൽ ബാർബഡോസ് പ്രധാനമന്ത്രി മിയമോട്‌ലിയുടെ തീപ്പൊരി പ്രസംഗം നടക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡണ്ട് ഉറക്കത്തിലേക്ക് വീണത്. 20 സെക്കന്‍റ് നേരത്തോളം കണ്ണടച്ചിരുന്ന പ്രസിഡണ്ടിനടുത്തേക്ക് യു.എസ് പ്രധിനിധി സംഘത്തിലെ ഒരാൾ എത്തുകയും പ്രസിഡണ്ടിനെ ഉണർത്തുന്നതും കാണാം. പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ കണ്ണ്തുറന്ന ജോ ബേഡൻ പ്രസംഗത്തിന് ശേഷം ആവേശത്തിൽ കയ്യടിക്കുകയും ചെയ്തു.

Advertising
Advertising

ഐക്യരാഷ്ട്ര സംഘടനയുടെ 26 ാമത്   കാലാവസ്ഥാ ഉച്ചകോടിയാണ് സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്നത് . ഞായറാഴ്ച ആരംഭിച്ച സമ്മേളനം നവംബര്‍ 12നാണ് അവസാനിക്കുക. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലേറെ പ്രതിനിധികൾ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News