നാടുവിട്ട പ്രസിഡന്റ് മടങ്ങിയെത്തി; വൻ സുരക്ഷാ വലയത്തിൽ ശ്രീലങ്ക

സുരക്ഷാ കാരണങ്ങൾ കാരണം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണ് ഗോതബയ

Update: 2022-09-03 13:20 GMT
Editor : banuisahak | By : Web Desk
Advertising

കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ തിരികെയെത്തി. ജനങ്ങൾ കയ്യേറിയ ഔദ്യോഗിക വസതിയിലേക്കാണ് ഗോതബയ തിരികെയെത്തിയത്. ഗോതബയക്ക് വൻ സുരക്ഷയൊരുക്കിയതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത സാമ്പത്തിക തകർച്ചയെ തുടർന്ന് നട്ടംതിരിഞ്ഞ ജനങ്ങൾ പ്രതിഷേധവുമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ച് കയറിയതിനെ തുടർന്ന് ജൂലൈ 13ന് പുലർച്ചെയാണ് ഗോതബയ രാജ്യംവിട്ടത്. 

സിംഗപ്പൂരിലേക്ക് പലായനം ചെയ്ത ഗോതബയ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം തായ്‌ലാൻഡിലേക്ക് കടക്കുകയായിരുന്നു. പ്രസിഡന്റ് തിരികെയെത്തിതറിഞ്ഞ് നിരവധി ഇ മെയിലുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇവക്കൊന്നും മറുപടി നൽകാൻ പ്രസിഡന്റിന്റെ ഓഫീസ് തയ്യാറായിട്ടില്ല. സർക്കാർ അനുവദിച്ച വസതിയിലേക്ക് പോകുന്നതിന് മുൻപ് ഗോതബയ ശനിയാഴ്ച പുലർച്ചെ വിമാനത്താവളത്തിൽ ഭരണകക്ഷി അംഗങ്ങളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭാവിപദ്ധതികൾ ഗോതബയ വ്യക്തമാക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. സുരക്ഷാ കാരണങ്ങൾ കാരണം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണ് ഗോതബയ. ജിമ്മിൽ പോകാൻ ഇറങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവാദം നൽകിയില്ല. 

1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. നിലവിൽ 5100 കോടി ഡോളർ വിദേശ കടമുണ്ട്. അതിൽ 2800 കോടി ഡോളർ 2027 ന് മുൻപ് തിരികെ നൽകണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News