'യുദ്ധമുഖത്തുനിന്ന് തത്സമയം, മാഹീൻ എസ്'; സി.എൻ.എൻ ചാനലിൽ സുഡാൻ വിവരണങ്ങളുമായി മലയാളി വ്‌ളോഗർ

'ഹിച്ച്‌ഹൈക്കിങ് നൊമാഡ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധനായ തിരുവനന്തപുരം സ്വദേശി മാഹീൻ ലോകസഞ്ചാരത്തിന്റെ ഭാഗമായി ഒരു മാസംമുൻപാണ് സുഡാനിലെത്തുന്നത്

Update: 2023-04-20 07:25 GMT
Editor : Shaheer | By : Web Desk
Advertising

ഖാർത്തൂം: അന്താരാഷ്ട്ര മാധ്യമമായ 'സി.എൻ.എന്നി'നുവേണ്ടി ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികൾ വിശദീകരിച്ച് മലയാളി വ്‌ളോഗർ മാഹീൻ എസ്. 'ഹിച്ച്‌ഹൈക്കിങ് നൊമാഡ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധനായ മാഹീൻ ആണ് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് ചാനലിനുവേണ്ടി തത്സമയവിവരങ്ങൾ നൽകിയത്.

ഒരു മാസമായി സുഡാനിലുണ്ട് തിരുവനന്തപുരം സ്വദേശിയായ മാഹീൻ. ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന്റെ രണ്ടു ദിവസംമുൻപാണ് ഖാർത്തൂമിലെത്തുന്നത്. സംഭവദിവസം ഖാർത്തൂമിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് യുദ്ധവിമാനത്തിൽ ബോംബുകൾ വർഷിക്കുന്നത് കാണുന്നത്. ആദ്യമൊന്ന് സ്തബ്ധനായെങ്കിലും പിന്നീടാണ് സുഡാൻ സേനയും പാരാമിലിറ്ററിയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് തിരിച്ചറിയുന്നത്. ഇതിനിടയിൽ വെള്ളമെടുക്കാനായി മുറിയുടെ പുറത്തിറങ്ങിയപ്പോൾ സൈന്യം തോക്കുചൂണ്ടിയ അനുഭവം 'സി.എൻ.എന്നി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നിലവിൽ സംഘർഷഭൂമിയുടെ ഒരു കി.മീറ്റർ പരിധിയിലാണ് മാഹീൻ കഴിയുന്നത്. ഇതിനിട

ഏപ്രിൽ 13നാണ് തലസ്ഥാനമായ ഖാർത്തൂമിൽ സുഡാന് സൈന്യവും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സലും(ആർ.എസ്.എഫ്) തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചടക്കാനായാണ് ഏറ്റുമുട്ടൽ. ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണങ്ങളിലുമായി 300ഓളം പേർ കൊല്ലപ്പെട്ടു. സുഡാനിൽ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്ന മലയാളിയായ ആൽബർട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

അതിനിടെ, സുഡാനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തി. ഇന്നലെ രാത്രി ഒന്നരയോടെ ആദ്യ വിമാനം ജിദ്ദയിലിറങ്ങി. രാവിലെ ഇന്ത്യൻ സമയം പതിനൊന്നരക്ക് രണ്ടാമത്തെ വിമാനവും ജിദ്ദയിലെത്തും. രാവിലെ മുതൽ തന്നെ സുഡാനിലേക്ക് വിമാനങ്ങൾ പുറപ്പെടും. സുഡാനിൽനിന്ന് എത്തുന്ന യാത്രക്കാരെ ജിദ്ദയിൽനിന്ന് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. യാത്രക്കാരെ നാട്ടിലേക്കയക്കാൻ വൈകിയാൽ ജിദ്ദയിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

Full View

500 പേരെ വരെ ഉൾക്കൊള്ളാവുന്ന വിമാനമാണ് ജിദ്ദയിൽ എത്തിയിട്ടുള്ളത്. 29 സൈനിക ക്രൂ അംഗങ്ങളും വിമാനത്തിലുണ്ട്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര ഇടപെടൽ. സൗദി ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളുടെ സഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യക്കാരായ നിരവധിപേർ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാദൗത്യംസംബന്ധിച്ചും നേതാക്കൾ ചർച്ച നടത്തി.

Summary: Maheen S, a Malayali vlogger known on social media as 'Hitchhiking Nomad', explained the situation in Sudan where the civil war was raging for the international media CNN.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News